ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി ക്യു എച്ച് എൽ സി പത്താം ഘട്ട ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് അഞ്ച് പേർ നേടി. ബൽകീസ് ബിൻത് മുഹമ്മദ് ഉള്ളാൾ ( ഖോബാർ), ജസ്ന എൻ ടി (ഖമീസ് മുശൈത്), നൗഫൽ റഹ്മാൻ (ജുബൈൽ), റിമ ഹംസ (കേരള), സലീന (ജിദ്ധ). രണ്ടാം റാങ്ക് ആമിന ഉമർ (കേരള ), ജഷ്മ മോഹിയുദ്ധീൻ (കേരള ), മുഹമ്മദ് അമീൻ ബിസ്മി (റിയാദ് ) ശബ്നം ഫഹദി ( ജിദ്ദ) ഷമീന വഹാബ് (റിയാദ് ) തുടങ്ങിയവർ കരസ്ഥമാക്കി. മൂന്നാം റാങ്ക് അബ്ദുൽ ജലീൽ (തായിഫ്), അബ്ദുൽ മജീദ് (മദീന ), മഹ്സൂമ (റിയാദ് ), മിസ്റിയ ഫരീത് (ദമ്മാം ), അബൂ അമാൻ (ഖമീസ് മുഷൈ), മുഫിദ മുസ്തഫ (റിയാദ് ), റാഫിയാ ഉമർ ( റിയാദ് ), റഷീദ് മുഹമദാലി ( മദീന ), ശബാന കർത്തർ വടക്കെത്തിൽ ( റിയാദ് ), ഷാഫി ബാവ ( ദമ്മാം ) ഷാഹിദ ബിൻത് ഹംസ ( തബുക് ), ഷമീന അഹമ്മദ് ( അൽഖോബാർ ), ഉമൈബ ബിൻത് മൊയ്ദുക്കുട്ടി ( ഖമീസ് മുഷൈത്ത്) എന്നിവർക്ക് ലഭിച്ചു.

കുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ (ഖമീസ് മുശൈത്ത്) ഒന്നാം റാങ്കും നുഹ സുനീർ (ജിദ്ദ) രണ്ടാമ റാങ്കും ആയിഷ മർവ ( ദമ്മാം), നൗഫ ബിൻത് നിയാസ് ( അൽഖോബാർ), ഹിശാം (മദീന) എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.
റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് സ്കൂൾ (ക്യു എച്ച് എൽ സി) പത്താം ഘട്ടത്തിൽ മഹമ്മദ് അമാനി രചിച്ച വിശുദ്ധ ക്വുർആൻ പരിഭാഷയിലെ ജുസ്അ് 22 ൽ സൂറത്ത് അഹ്സാബ്, സബഅ, ഫാത്വിർ എന്നിവയും സ്വഹീഹുൽ ബുഖാരിയിൽ നിന്നു തറാവീഹ്, ഇഅ്തികാഫ്, ലൈലത്തുൽ ഖദ്ർ എന്നീ അധ്യായങ്ങളും ഉള്പെടുത്തിയ സിലബസ് അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്. സൗദിയിലെ വിവിധ പ്രദേശങ്ങളിനിന്നും കേരളത്തിൽ നിന്നും നൂറുകണക്കിന് ആളുകൾ ഈ പരീക്ഷയിൽ പങ്കാളികളായി. പരീക്ഷയിൽ വിജയിച്ച മുഴുവൻ പഠിതാക്കൾക്കും ആർ.ഐ.സി.സി അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രവാസത്തിൻറെ തിരക്ക് പിടിച്ച ജീവിതക്രമത്തിനിടയിൽ വിശുദ്ധ ക്വുർആനും പ്രവാചക വചനങ്ങളും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്ലാഹി കോഡിനേഷൻ കമ്മിറ്റി ഒരുക്കിയ പഠന പദ്ധതിയുടെ പതിനൊന്നാം ഘട്ട പഠന ക്ലാസുകൾ സൗദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചതായി ക്വു.എച്ച്.എൽ.സി ഭാരവാഹികൾ അറിയിച്ചു. നേരിട്ട് ക്ളാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ ക്ളാസുകൾ ലഭ്യമാണ്. വീക്കിലി ക്ളാസുകൾ, വായനക്കൂട്ടം, ഹിഫ്ദ്, ഓൺലൈൻ കിഡ്സ് ക്വു.എച്ച്.എൽ.സി, ഡെയ്ലി റീഡിങ്, മാസാന്ത പരീക്ഷകൾ, ഓപ്പൺബുക്ക് പരീക്ഷ, റമദാൻ ക്വിസ്സ് തുടങ്ങി വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്നു. പാഠ പുസ്തകങ്ങൾക്കും മറ്റ് വിവരങ്ങളും www.riccqhlc.com വെബ്സൈറ്റിൽ ലഭ്യമാണ്.
