ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പതിനെട്ടു വർഷമായി വധശിക്ഷക്ക് വിധേയനായി റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി റഹീമിന്റെ മോചനത്തിനായി ഫണ്ട് സമാഹരിക്കുവാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ദശദിന ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന യോഗത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ ഒന്നുമുതൽ പത്ത് വരെയാണ് ക്യാമ്പയിൻ നടക്കുക. പത്ത് ദിവസത്തിനുള്ളിൽ പരമാവധി പണം സ്വരൂപിക്കുവാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങും. കെഎം സിസിയുടെ ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വിപുലമായ ഫണ്ട് സമാഹരണം നടക്കുക. ഓരോ ആളുകളെയും സമീപിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. റഹീമിന്റെ ജീവൻ നമ്മുടെ കൈകളിലാണ്. റിയാദിലുള്ള പ്രവാസി എന്ന നിലയിൽ റഹീമിന്റെ മോചനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം. പ്രവാസി സമൂഹം കൈ കോർത്ത് നിന്നാൽ അതിവേഗം ലക്ഷ്യം കാണാൻ സാധിക്കും. വ്യവസായ വാണിജ്യ രംഗത്തുള്ള മുഴുവൻ ഇന്ത്യക്കാരുടെയും സഹായം ഉറപ്പ് വരുത്താൻ കഴിയണം. റിയാദിൽ പ്രവർത്തിക്കുന്ന മുഴുവൻ സന്നദ്ധ സംഘടനകളും ഈ ദൗത്യത്തിൽ പങ്കാളികളാവാണെന്നും യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
ഫിത്വർ സക്കാത്ത് സംഭരണവും വിതരണവും കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു. സൗദി കെഎം സിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് വെള്ളേപ്പാടം, സത്താർ താമരത്ത്, മജീദ് പയ്യന്നൂർ, നാസർ മാങ്കാവ്, ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, പി സി അലി, നജീബ് നല്ലാങ്കണ്ടി, ഷാഫി മാസ്റ്റർ തുവ്വൂർ, സിറാജ് മേടപ്പിൽ, പി സി മജീദ്, ജില്ലാ ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി സ്വഞ്ചറി, അഷ്‌റഫ് മീപ്പീരി, റാഫി പയ്യാനക്കൽ എന്നിവർ പ്രസംഗിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു.
