Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭാരത് ഡോജോ യാത്ര’ ഉടനെന്ന് രാഹുല്‍ ഗാന്ധി, കായികമുറകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ്


ന്യൂഡല്‍ഹി : ഭാരത് ഡോജോ യാത്ര ഉടനെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. ഒപ്പം മുന്‍ ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.

യാത്രയ്ക്കിടെ കായികമുറകള്‍ അഭ്യസിക്കുന്ന രാഹുലിന്‍റെയും സഹപ്രവര്‍ത്തകരു ടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. രാജ്യം കായികദിനം ആഘോഷിക്കുന്ന തിനിടെയാണ് ജിയു-ജിത്സു അഭ്യാസത്തിന്‍റെ ചിത്രങ്ങള്‍ രാഹുല്‍ പങ്കിട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ എല്ലാ വൈകുന്നേരങ്ങളിലും ക്യാമ്പ് ചെയ്യുന്നിടങ്ങളില്‍ ഇത്തരം പരിപാടികളില്‍ രാഹുലും കൂട്ടരും ഏര്‍പ്പെട്ടിരുന്നു.

ഡോജോ എന്നാല്‍ കായിക കേളികള്‍ക്കുള്ള പരിശീലന കളരിയെന്നാണ് അര്‍ഥമാ ക്കുന്നത്. കുട്ടികളടക്കമുള്ളവരുമായി കായിക പരിശീലനം നടത്തുന്ന ചിത്രങ്ങളും ദൃശ്യങ്ങളും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്. പുതുതലമുറ ഇതുപോലുള്ള കായിക മുറകള്‍ അഭ്യസിക്കണമെന്ന നിര്‍ദേശവും രാഹുല്‍ മുന്നോട്ട് വയ്ക്കുന്നു.

2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഘട്ടങ്ങളിലായാണ് രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്തിയത്. ആദ്യ പദയാത്ര 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജനുവരി വരെ ആയിരുന്നു. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയായിരുന്നു ഈ യാത്ര. രണ്ടാം ഘട്ടം മണിപ്പൂരില്‍ നിന്ന് തുടങ്ങി മുംബൈയില്‍ അവസാനിച്ചു.


Read Previous

ഗുജറാത്തില്‍ വെള്ളപ്പൊക്കത്തില്‍ മുതലക്കൂട്ടങ്ങള്‍ ഒഴുകിയെത്തി, പുറത്തിറങ്ങാനാകാതെ ജനങ്ങള്‍, വിഡിയോ

Read Next

കേരളത്തിലെ ഏറ്റവും സമ്പന്നൻ യൂസഫലി; പ്രായം കുറഞ്ഞ സമ്പന്നനായി ഡോ. ഷംസീർ വയലിൽ: നൂറിൽ ഇടം നേടി ആറ്‍ മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »