Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൂന്നു ഡിജിറ്റല്‍ രേഖകള്‍ കൂടി കോടതിയില്‍, പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി രാഹുല്‍


തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. തിരുവനന്തപുരം ജില്ലാ കോടതിയില്‍ രാഹുല്‍ മൂന്ന് തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ്വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയടങ്ങുന്നതാണ് തെളിവുകള്‍. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ സമര്‍പ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെ തിരെ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരി കൂടുതല്‍ തെളിവുകളു മായി രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തി ന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്.അതിജീവിത മുഖ്യമന്ത്രിയെ കാണാ ന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു.


Read Previous

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു; 1.10 കോടി രൂപ അനുവദിച്ചു

Read Next

ആ കട്ടില് കണ്ട് പനിക്കേണ്ട’; രാഹുലിനെ ഒളിപ്പിച്ച സ്ഥലം അറിയാമെങ്കില്‍ കൂടെ പോകാമെന്ന് സണ്ണി ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »