ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: ഹിൻഡൻബർഗ് വിവാദത്തിൽ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലിട്ട വീഡിയോയിലൂടെയാണ് രാഹുൽ ചോദ്യങ്ങളും ആരോപണങ്ങളുമായി രംഗത്തെത്തിയത്. സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നെന്നു അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ സെബിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി.
‘ചെയർപേഴ്സനെതിരായ ആരോപണത്തിൽ സെബിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിക്ഷേപ കർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും. ഇക്കാര്യത്തിൽ രാജ്യത്തുടനീളമുള്ള നിക്ഷേപകര്‍ സര്‍ക്കാരിനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു.’
‘എന്തുകൊണ്ടാണ് ആരോപണം വന്നിട്ടും ചെയർപേഴ്സൻ മാധബി പുരി ബുച്ച് ഇതുവരെ രാജി വയ്ക്കാത്തത്?”നിക്ഷേപകർ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി. പ്രധാനമന്ത്രി മോദിയോ, സെബി ചെയർപേഴ്സനോ, ഗൗതം അദാനിയോ?”ഉയർന്നു വന്നിരിക്കുന്ന പുതിയതും ഗുരുതരവുമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ സുപ്രീം കോടതി ഈ വിഷയം ഒരിക്കൽ കൂടി സ്വമേധയാ പരിശോധി ക്കുമോ?’- രാഹുൽ ചോദിച്ചു.’പ്രധാനമന്ത്രി മോദി എന്തിനാണ് ജെപിസി ആന്വേഷ ണത്തെ ഇത്രയധികം ഭയപ്പെടുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരി ക്കുന്നു’- രാഹുൽ ആരോപിച്ചു.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് ആരോപണം.
അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
