ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അടൂർ:യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ രാജിപ്രഖ്യാപനം നടത്തിയത്. മറ്റെല്ലാവഴികളും അടഞ്ഞതോടെയാണ് രാജിവച്ചതെന്നാണ് വിവരം. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എല്ലാം നിഷേധിച്ച രാഹുൽ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

‘എന്നോട് രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുതിർന്ന നേതാക്കളുമായി സംസാരിച്ചു. ഹൈക്കമാൻഡും രാജി ആവശ്യപ്പെട്ടിട്ടില്ല. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ല. പരാതിവന്നാൽ നിയമപരമായി നേരിടും. ആരോപണം ഉന്നയിച്ച യുവ നടി എന്റെ അടുത്ത സുഹൃത്താണ്. ആരോപണം തനിക്കെതിരെയാണെന്ന് തോന്നുന്നില്ല. മാദ്ധ്യമങ്ങളാണ് എന്റെ പേര് പറഞ്ഞത്. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നുണ്ട്. ഓഡിയോ സന്ദേശം വ്യാജമായിനിർമ്മിക്കുന്ന കാലമാണ്. ഹണിഭാസ്കരന്റെ ആരോപണം അവർ തെളിയിക്കട്ടെ. ഗർഭഛിദ്രത്തിന് തെളിവുണ്ടോ? കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയ്യാറാണ്’-വാർത്താസമ്മേളത്തിൽ രാഹുൽ പറഞ്ഞു
