ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : രശ്മി ഗ്രൂപ്പ് മെറ്റാലിക് വൈസ് ചെയർമാനും സിഇഒയുമായ സുനിൽ പട്വാരിയും സംഘവും സൗദി ഇന്ത്യന്‍ അംബാസിഡര്‍ ഡോ.സുഹെൽ ഖാനുമായി ചര്‍ച്ചനടത്തി

കൂടിക്കാഴ്ചയില്‍ . സൗദി അറേബ്യയിലെ രശ്മി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ് പ്ലാനുകളെ കുറിച്ച് പട്വാരി അംബാസഡറോട് വിശദീകരിച്ചു, തുടര്‍ന്ന് പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്തതതായി എംബസി എക്സ്ലൂടെ അറിയിച്ചു
സംയോജിത ഇരുമ്പ്, ഉരുക്ക് ഉൽപ്പന്നങ്ങൾ, സിമൻ്റ്, പവർ, ഫെറോ അലോയ്‌കൾ എന്നിവയുടെ നിർമ്മാണത്തിൽ മുൻനിരയിലുള്ള, ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ അതിവേഗം വളരുന്ന ബിസിനസ്സ് കമ്പനികളിലൊന്നാണ് രശ്മി ഗ്രൂപ്പ്. . സജ്ജൻ കുമാർ പട്‌വാരിയും അദ്ദേഹത്തിൻ്റെ മൂന്ന് മക്കളായ . സുനിൽ കുമാർ പട്‌വാരി, സഞ്ജിബ് കുമാർ പട്‌വാരി, സഞ്ജയ് കുമാർ പട്‌വാരി എന്നിവര്‍ നയിക്കുന്ന ഈ ഗ്രൂപ്പിന് കൊൽക്കത്തയിൽ കോർപ്പറേറ്റ് ഓഫീസും ഖരഗ്‌പൂരിലും ജർഗ്രാമിലും ഫാക്ടറികളു മുണ്ട്.
ഡിഐ പൈപ്പുകൾ, ടിഎംടി ബാറുകൾ, പിഗ് അയൺ, വയർ റോഡുകൾ, എംഎസ് ബില്ലറ്റുകൾ, സ്‌പോഞ്ച് അയൺ, സിൻ്റർ, ഫെറോ അലോയ്‌സ്, പെല്ലറ്റ് പ്ലാൻ്റ്, സിമൻ്റ് എന്നിവ മുതൽ ലാപ്‌ടോപ്പുകൾ, നെറ്റ്‌ബുക്കുകൾ, ഓൾ-ഇൻ-വൺ പിസികൾ, ഡ്രെഡ്ജിംഗ് എന്നിവ രശ്മി ഗ്രൂപ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട് . ചൈന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ഇരുമ്പയിര് ഫൈനുകളും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് ധാതു അധിഷ്‌ഠിത ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ കമ്പനികളിലൊ ന്നാണ് രശ്മി ഗ്രൂപ്പ്. പശ്ചിമ ബംഗാൾ സർക്കാർ ഇതിന് “അൾട്രാ മെഗാ പ്രോജക്റ്റ്” പദവി നൽകി, സംസ്ഥാനത്ത് പരിസ്ഥിതി, മലിനീകരണ ക്ലിയറൻസ് ലഭിച്ച ആദ്യത്തെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ്
