Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റെക്കോർഡ് ഭേദിച്ച് തണ്ണിമത്തൻ വാർഷിക വിളവെടുപ്പ്, സൗദിയിൽ വാര്‍ഷിക ഉൽപ്പാദനം 6,10,000 ടണ്ണിലെത്തി


റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന തണ്ണിമത്തൻ്റെ വാർ ഷിക വിളവെടുപ്പ് റെക്കോർഡ് ഭേദിച്ച് ആറ് ലക്ഷം ടൺ കവിഞ്ഞു. ഈ വർഷം രാജ്യത്തെ തണ്ണിമത്തൻ ഉത്പാദനം 6,10,000 ടണ്ണിൽ എത്തിയതായി അധികൃതർ അറിയിച്ചു.

സൗദിയിലെ വിപണികളിൽ ലഭ്യമായ തണ്ണിമത്തൻ ഇനങ്ങൾ വൈവിധ്യമാർന്നതും ഉയർന്ന ഗുണ നിലവാരം പുലർത്തുന്നതുമാണ്. ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ സെവൻ, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ. ജ്യൂസുകൾ, ഐസ്ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളുടെ നിർമ്മാണത്തിലും തണ്ണിമത്തൻ വലിയ സംഭാവന നൽകുന്നുണ്ട്. തണ്ണിമത്തൻ്റെ സമൃദ്ധമായ ഉത്പാദനം, വൈവിധ്യമാർന്ന ഇനങ്ങൾ, വിവിധ വ്യവസായ ങ്ങളിലെ ഉപയോഗം എന്നിവ രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാലിക വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു.

കാർഷിക സുസ്ഥിരത കൈവരിക്കുന്നതിനും പ്രാദേശിക ഉത്പാദനത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പി ക്കുന്നതിനും ലക്ഷ്യമിടുന്ന ‘സൗദി വിഷൻ 2030’ ൻ്റെ ലക്ഷ്യങ്ങളുമായി ഈ നേട്ടം പൂർണ്ണമായും യോജിക്കു ന്നതാണ്. സാങ്കേതിക മാർഗ്ഗനിർദ്ദേശം, സാമ്പത്തിക സഹായങ്ങൾ, ആധുനിക കാർഷിക സാങ്കേതി കവിദ്യകളുടെ പ്രയോഗം വിപുലീകരിക്കൽ എന്നിവയുൾപ്പെടെ എല്ലാ പിന്തുണയും സേവനങ്ങളും നൽകി കർഷകരെ ശാക്തീകരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.


Read Previous

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായോ? അവകാശവാദത്തിൽ തർക്കം കടുക്കുന്നു, പ്രചാരണങ്ങൾക്കെതിരെ പുതിയ വീഡിയോയുമായി ഡോ. കെ എ പോൾ

Read Next

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നടന്നത് ഭരണഘടന നല്‍കുന്ന അവകാശ ലംഘനം; കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »