ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ശബരിമല: ശബരിമലയില്‍ മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. റെക്കോര്‍ഡ് വരുമാനമാണ് ഈ സീസണില്‍ ലഭിച്ചത്. 12ാം തീയതി വരെയുളള കണക്കു പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 380 കോടിയായിരുന്നു വരുമാനം. അപ്പം അരവണയില്‍ നിന്ന് 190 കോടിയും (കഴിഞ്ഞവര്‍ഷം 160 കോടി) കാണിക്കയായി 110 കോടിയും (കഴിഞ്ഞ വര്‍ഷം 105 കോടി) ലഭിച്ചു. നാണയങ്ങള്‍ എണ്ണുന്ന ജോലികള്‍ പുരോഗമിക്കു കയാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് 20ന് മുമ്പായി ഇത് പൂര്‍ത്തിയാക്കും.

തിങ്കളാഴ്ച്ച വരെ 51 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തിയതായി കെ ജയകുമാര്‍ പറഞ്ഞു. 44 ലക്ഷം മണ്ഡലകാലത്തും ഏഴ് ലക്ഷം തീര്‍ഥാടകര്‍ മകരവിളക്ക് ഉത്സവത്തിനും എത്തി. മകരവിളക്ക് ഉത്സവ ത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് പറഞ്ഞു. തീര്‍ഥാടകര്‍ സുരക്ഷിത രായി മകരവിളക്ക് ദര്‍ശിച്ച് മടങ്ങുകയാണ് പ്രധാന ലക്ഷ്യം. അടുത്ത മണ്ഡല മകരവിളക്ക് സീസണി നുള്ള ഒരുക്കങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും. ഫെബ്രുവരി ആറിന് കഴിഞ്ഞ സീസണിന്റെ അവലോകനവും പുതിയ സീസണിന്റെ മുന്നൊരുക്കവും ആരംഭിക്കും.
ഇൗ മകരവിളക്കിന് മുറികള്‍ ശുപാര്‍ശകളിലൂടെ ചിലര്‍ സ്വന്തമാക്കുന്നത് തടയാനായിട്ടുണ്ട്. കൂടുതല്‍ ശതമാനം മുറികളും ഓണ്‍ ലൈനായി പൊതുവായി തീര്‍ഥാടകര്‍ക്ക് ഒരു ശുപാര്‍ശയും കൂടാതെ നല്‍കാനായി. ഡോണര്‍ ഹൗസു കളുടെ കാര്യത്തിലുള്ള ചില തെറ്റായ ശീലങ്ങളും തടയുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
