Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യ തലസ്ഥാനത്ത് വീണ്ടും പെൺകരുത്ത്: രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ്മ


ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര ഗുപ്തയെയും തീരുമാനിച്ചു.

നാളെ രാവിലെ 10 ന് രാംലീല മൈതാനത്ത് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി മെര്‍ലേന എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ. ഷാലിമാര്‍ ബാഗ് മണ്ഡ ലത്തില്‍ നിന്നും 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത തിരഞ്ഞെടുപ്പില്‍ തന്റെ സീറ്റുറപ്പിച്ചത്. നിലവില്‍ മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ് രേഖ.

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെ ത്തുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയ നേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. 70 അംഗ നിയമസഭ യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ഡല്‍ഹി യുടെ ഭരണം പിടിച്ചത്.


Read Previous

270 കിലോ ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി; സ്വർണമെഡൽ ജേതാവായ 17കാരിയുടെ കഴുത്തൊടിഞ്ഞ് ദാരുണാന്ത്യം

Read Next

‘കോൾ മെർജിങ്’ സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ: എങ്ങനെ ചൂഷണത്തിൽ പെടാതിരിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »