Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിലയന്‍സും ഡിസ്നിയും കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന


മുംബൈ: റിലയന്‍സ്-ഡിസ്നി ഇന്ത്യ ലയന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മറ്റൊരു നിര്‍ണായക വിവരം കൂടി പുറത്തായിരിക്കുകയാണ്. റിലയന്‍സ് മീഡിയ നെറ്റ്‌വര്‍ക്കു കളും ഡിസ്നിയും ലയിക്കുമ്പോള്‍ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ നിന്നും ഒഴിവായതിന് പിന്നാലെയാണ് വീണ്ടും നിര്‍ണായക ചുമതലയിലേക്ക് നിതാ അംബാനി എത്തുന്നത്. നിലവില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണാണ് നിതാ. റിലയന്‍സിനും ഡിസ്നിക്കുമായി ഇന്ത്യയില്‍ 100 ഓളം ടെലിവിഷന്‍ ചാനലുകളാണുള്ളത്. ലയിച്ച ശേഷം രൂപീകരിക്കുന്ന കമ്പനിയില്‍ 51 മുതല്‍ 54 ശതമാനം വരെ റിലയന്‍സിന് ഓഹരിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ റിലയന്‍സിന്റെ വിനോദ, വാര്‍ത്ത രംഗത്തെ ആസ്തി 28 ബില്ല്യണ്‍ ഡോളറായി മാറും. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ഇരു കമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല. 1993 ലാണ് ഡിസ്നി ഇന്ത്യ രൂപീകരിച്ചത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കീഴില്‍ നിലവില്‍ നിരവധി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു. മലയാളിയായ മാധവന്‍ നായരാണ് കമ്പനിയുടെ പ്രസിഡന്റ്.


Read Previous

വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടിന്റെ അവസ്ഥയും അങ്ങനെ തന്നെ’; ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥ വിവരിച്ച് മുഖ്യമന്ത്രി

Read Next

കോണ്‍ഗ്രസ് സാധ്യതാ പട്ടിക പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലും അബ്ദുള്‍ റഷീദും പരിഗണനയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »