Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി


ബംഗളുരു : പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നി‌ർദ്ദേശിച്ചു. പോക്സോ കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ദിവസം വൈകി യെദിയൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് കോടതി ചോദിച്ചു. ജൂൺ 17വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശം നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ യെദിയൂരപ്പയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പ മറുപടി നൽകിയത്. എന്നാൽ പോക്സോ കേസ് ആയതിനാൽ ജൂൺ 15ന് മുൻപ് കുറ്റപത്രം സമർപ്പിക്കണം എന്നും യെദിയൂരപ്പ യുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്വേഷണ സംഘം നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബംഗളുരു കോടതി പുറത്തിറക്കിയത്. തുടർന്നാണ് അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് യെദിയൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയ്ക്കൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. 54കാരിയായ മാതാവാണ് യെദിയൂരപ്പ യ്ക്കെതിരെ പരാതി നൽകിയത്. അന്വേഷണത്തിനിടെ 54കാരി ശ്വാസകോശ കാൻസർ ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു.


Read Previous

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലകെട്ടോടെ ജയരാജന് പോരാളി ഷാജിയുടെ മറുപടി; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍’; പേജുകള്‍ക്കെതിരെ അന്വേഷണം

Read Next

പോരാളി ഷാജിയെ തള്ളിപ്പറയുന്നത് പിണറായിയെ സംരക്ഷിക്കാനെന്ന് കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »