ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം പ്രമാണിച്ച് അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാനും പത്നിയും ചേര്‍ന്ന് സൗദി ഭരണാധികാരികൾക്കും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും സമൂഹത്തിെൻറ നാനാതുറകളിൽ നിന്ന് ക്ഷണിക്കപ്പെട്ടവർക്കും അത്താഴ വിരുന്നൊരുക്കി.

എംബസികൾ സ്ഥിതി ചെയ്യുന്ന റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസ് ഹാളിലാണ് വേദിയൊരുങ്ങിയത്. വൈകീട്ട് 7.30 ന് റിയാദ് റീജിയന് മേയര്‍ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യഫ് മുഖ്യാതിഥിയായി പങ്കെടുത്തു. ദേശീയപതാകയുടെ മൂവർണങ്ങൾ കൊണ്ട് അലങ്കരിച്ച കേക്ക് മേയറും സ്ഥാനപതിയും ചേര്‍ന്ന് മുറിച്ചു
സൗദിയിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാര്‍, സൗദി പൗര പ്രമുഖര്‍ ,ഭരണാധികാരികളായ സീനിയർ പ്രതിനിധികൾ, ബിസിനസുകാര്‍, വിവിധ മേഖലകളിലെ വിധഗധര്‍, മുതിര്‍ന്ന മാധ്യമ പ്രതിനിധികൾ, സാമുഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉൾപ്പെടെ 500 ലധികം വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു

ലോകരാജ്യങ്ങളുടെ സ്ഥാനപതിമാരും നയതന്ത്രപ്രതിനിധിമാരും പൗരപ്രമുഖരും ഉൾപ്പെടെ വിശാലമായ ഒാഡിറ്റോറിയം തിങ്ങിനിറഞ്ഞ പ്രൗഢ സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഇന്ത്യ-സൗദി തന്ത്ര പരമായ പങ്കാളിത്തത്തിൽ നടത്തിയ സുപ്രധാന മുന്നേറ്റവും അടുത്ത കാലത്തായി ഇന്ത്യ നടത്തിയ സാമ്പത്തികവും ശാസ്ത്രീയവുമായ പുരോഗ തിയും ഊന്നി പറഞ്ഞുകൊണ്ട് അംബാസിഡര്‍ സംസാരിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോ ടുമുള്ള കൃതജ്ഞത അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തെയും തന്ത്രപ്രധാന രംഗങ്ങളിലെ സഹകരണത്തേയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ അബു മാത്തന് ജോര്‍ജ് സംബന്ധിച്ചു. ഇന്‍ഫോര്‍മേഷന്‍, സാംസ്കാരിക, വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ് സെറ്റിയ സ്വാഗതം ആശംസിച്ചു.

വിരുന്നിനോട് അനുബന്ധിച്ച് വൈദേഹി നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച സംഘ നൃത്തം അടക്കം വിവിധ സാംസ്കാരിക പരിപാടികള്‍ ഇന്ത്യൻ വിഭവങ്ങൾ പരിചയപെടുത്തുന്നതിനായി വിവിധ ഭക്ഷ്യ സ്റ്റാളുകള്‍ ചിത്ര പ്രദര്‍ശനം എന്നിവ ഒരുക്കിയിരുന്നു, വിഭവസമൃദ്ധമായ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

