Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഠന നൈപുണ്യ മികവ് തെളിയിച്ച് മികച്ച കരിയർ കണ്ടെത്താൻ “റിസ്‌കോൺ’ ഡിസംബർ 20 വെള്ളി റിയാദിൽ; മുഹമ്മദ് അജ്‌മൽ സി മുഖ്യാതിഥി


റിസ്‌കോൻ ഇസ്‌ലാമിക് സ്റ്റുഡന്റസ് കോൺക്ലേവ്” റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

റിയാദ്: നാളെയുടെ വെല്ലുവിളികൾ തിരിച്ചറിഞ്ഞു പഠന നൈപുണ്യ മികവ് തെളിയിച്ച് മികച്ച കരിയർ കണ്ടെത്താൻ വിദ്യാർത്ഥികളെ സജ്ജരാക്കുവാനും അതോടൊപ്പം ധാർമ്മിക മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ച് ജീവിതം സാർത്ഥകമാക്കാനും വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കാനും റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി സ്റ്റുഡന്റസ് വിങ് സംഘടിപ്പിക്കുന്ന റിസ്‌കോൻ ഇസ്‌ലാമിക് സ്റ്റുഡന്റസ് കോൺക്ലേവ് ഡിസംബർ 20 വെള്ളിയാഴ്ച്ച നടക്കും എട്ടാം ക്ലാസ്സുമുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവ് എക്സിറ്റ് 18 ലെ മാലികി കൺവൻഷൻ സെൻറിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം നാല് മണിവരെ നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ഇൻ്റൽ അമേരിക്കയിലെ ഡിസൈൻ എഞ്ചിനീയറും മദ്രാസ് ഐ.ഐ.ടി ബിരുദാനന്തര ബിരുദ ധാരിയും സാൻഡി സിഇഓയുമായ മുഹമ്മദ് അജ്മൽ സി മുഖ്യാതിഥിയായി പങ്കെടുക്കും. ലെറ്റ് സെറ്റ് ഗോ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസം , പരീക്ഷ എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ടെക്‌നോളജിയും വിദ്യാഭ്യാസവും, കരിയർ, ഇന്ത്യയിലെ ഉപരിപഠന സാധ്യതകൾ, മത്സര പരീക്ഷകൾ, വിദേശ പഠനം സാധ്യതകൾ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിക്കും.

റിയാദിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗല്ലോപ് ഇന്റർ സ്‌കൂൾ ക്വിസ്സ് കോമ്പറ്റിഷൻ ഫൈനൽ റൗണ്ട് കോൺക്ലേവ് വേദിയിൽ നടക്കും, മുഹമ്മദ് അജ്മൽ സി ക്വിസ്സ് മാസ്റ്റർ ആയ ഫൈനൽ റൗണ്ട് മത്സത്തിൽ വിജയികളാവുന്നവർക്ക് ഒന്നാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടർ, രണ്ടാം സമ്മാനം ലാപ്ടോപ്പ്, മൂന്നാം സമ്മാനം ടാബ്‌ലറ്റ് എന്നിവക്ക് പുറമെ 30 പേർക്ക് ആകർഷകമായ മറ്റ് സമ്മാനങ്ങളും നല്‍കും

കോൺക്ലേവിൽ വിവിധ സെഷനുകളിൽ അടിത്തറയാണ് ആധാരം എന്ന വിഷയത്തിൽ ഉവൈസ് ഹാറൂൻ, കിംഗ് അബ്ദുൽ അസീസ് യുണിവേസിറ്റി ജിദ്ദ, തണലേകിയവർക്ക് തുണയാകാം എന്ന വിഷയത്തിൽ ഷാനിബ് അൽ ഹികമി, പ്രവാചകൻ (സ) നിത്യ മാതൃക എന്ന വിഷയത്തിൽ മുഹമ്മദ്‌ റോയ് കാൾ നാട് ഗൈഡൻസ് സെന്റർ റൗദ, കൗമാരം; കടമയും കരുതലും ഓപ്പൺ ഫോറത്തിൽ നൂറുദ്ദീൻ സ്വലാഹി മദീന യൂണിവേഴ്‌സിറ്റി, എഞ്ചിനിയർ ഉമർ ശരീഫ് തുടങ്ങിയവർ വിദ്യാർത്ഥികളു മായി സംവദിക്കും.

ടി.ടി.ജെ ക്ലബ്ബ് ലോഞ്ചിങ് സഊദി ഇസ്‌ലാഹി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി പുളിക്കൽ നിർവ്വഹിക്കും.മധുരം ഖുർആൻ സെഷനിൽ ശാമിൽ ബഷീർ, സംഹാൻ ശരീഫ് തുടങ്ങിയവർ നേതൃത്വം നൽകും. സമാപന സെഷൻ ആർ.ഐ.സി.സി ചെയർമാൻ ഉമർഫാറൂക് വേങ്ങര ഉദ്ഘാടനം നിർവ്വഹിക്കും, ജനറൽ കൺവീനർ ജഅഫർ പൊന്നാനി അധ്യക്ഷത വഹിക്കും. ഗാലോപ്പ് ഇന്റർ സ്‌കൂൾ ക്വിസ്സ് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനദാനം അഡ്വ: ഹബീബ് റഹ്‌മാൻ, മൊയ്‌തു അരൂർ തുടങ്ങിയവർ നിർവ്വഹിക്കും. അബ്ദുല്ല അൽ ഹികമി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഫിനാൻസ് വിങ് ചെയർമാൻ അഷ്‌റഫ് തേനാരി, സഊദി ഇസ്‌ലാഹി സെൻട്രൽ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ കുപ്പോടൻ, ആർ.ഐ.സി.സി സ്റ്റുഡന്റസ് വിങ് ചെയർമാൻ ഷഹജാസ് പയ്യോളി, കൺവീനർ സുൽഫി ക്കർ പാലക്കാഴി, ആദിൽ സെർഹാൻ കൊല്ലം, ഷഹീൻ അൽ ഹികമി തുടങ്ങിയവർ സംസാരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

എട്ടാം ക്ലാസ്സുമുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0 53 835 7385 എന്ന നമ്പറിൽ ബന്ധപെടാം വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അജ്മൽ സി, ഉമർ ഫാറൂഖ് വേങ്ങര, ജഅ്ഫർ പൊന്നാനി, ഷാനിബ് അൽ ഹികമി, ഷഹജാസ് പയ്യോളി, നബീൽ പയ്യോളി.എന്നിവര്‍ പങ്കെടുത്തു


Read Previous

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു തന്നെ: പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി

Read Next

സഹായം തേടുമ്പോൾ പഴയ ബിൽ എടുത്തു നീട്ടുന്നു; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, 120 കോടി ഇളവ് പരിഗണിക്കാൻ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »