Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൂട് കൂടുന്നു, ഭക്ഷ്യവിഷ ബാധയും: പ്രവാസികൾ ഇക്കാര്യം ശ്രദ്ധിക്കുക


ദുബൈ: യു എ ഇയിൽ ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണത്തിൽ വൻ വർധനവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ ഇത്തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. തണുപ്പുകാലങ്ങളെ അപേക്ഷിച്ച് ചൂട് കാലത്ത് ഭക്ഷണ സാധനങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോൾ ബാക്ടരീയകൾ അതിവേഗം വളരും. ഇതാണ് ഭക്ഷ്യവിഷ ബാധയേറ്റവരുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു.

അഞ്ച് വയസിന് താഴെ ഉള്ളവർക്കും,65 വയസിന് മുകളിൽ ഉള്ളവർക്കും രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും, ഗർഭിണികൾ,കാൻസർ രോഗികൾ എന്നിവർക്കും ഭക്ഷ്യവിഷ ബാധയേൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതും ശരീരത്തിലെ ബാക്ടരീയകളുടെ എണ്ണം വർധിക്കാൻ കാരണമാകും. അതുകൊണ്ട് ജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു.

അടുക്കള വൃത്തിയായി സൂക്ഷിക്കുക വഴി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവയും ഒരുമിച്ച് വയ്ക്കരുത്. ഇതിലൂടെ ബാക്ടരിയ പടരാൻ കാരണമാകും. ഭക്ഷണം നന്നായി വേവിക്കുക. ബാക്കിയുള്ള ഭക്ഷണം അധികം വൈകാതെ ഫ്രിഡ്ജിൽ വയ്ക്കുക. പരമാവധി വീട്ടിൽ തന്നെ ഭക്ഷണം തയ്യാറാക്കി കഴിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.


Read Previous

മനുഷ്യക്കടത്ത് കേസ്: രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

Read Next

നിങ്ങൾക്ക് ശമ്പളം കിട്ടിയില്ലേ?, വഴിയുണ്ട് സർക്കാർ വാങ്ങിത്തരും: അതും രഹസ്യമായി; പുതിയ പദ്ധതിയുമായി യു എ ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »