Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ്- കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോൾ ടൂർണമെന്റ്


റിയാദിൽ കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന് റിയാദ്: കാല്‍ പന്ത്കളിയിലെ കോഴിക്കോടന്‍ ആവേശം ഉള്‍ക്കൊണ്ട് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല സെവൻസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12, 20 തീയതികളിൽ റിയാദിലെ അല്‍ – വാദി സോക്കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂർണമെന്റിൽ വിവിധ മണ്ഡലങ്ങളങ്ങള്‍ക്ക് വേണ്ടി സൗദിയിലെ പ്രഗല്‍ഭരായ കളിക്കാര്‍ ബൂട്ടണിയും. ഡിസംബര്‍ 12ന് രാത്രി 9 മണിക്ക് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവ്വഹിക്കും. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റ് ഉദ്‌ഘാടന ദിവസത്തെ മുഖ്യ ആകർഷണമായിരിക്കും.

ബേപ്പൂര്‍ സോക്കര്‍, കുന്ദമംഗലം യൂത്ത് എഫ്.സി, ഗ്രീന്‍ ആര്‍മി തിരുവമ്പാടി, ബ്ലൂ സീ എഫ് സി കൊയിലാണ്ടി (എ), ഗ്രീന്‍ ഹോഴ്‌സ് കൊടുവള്ളി, ഫാല്‍ക്കണ്‍ ബാലുശ്ശേരി, ഗ്രീന്‍ സുലൈമാനി സോക്കര്‍ കുന്ദമംഗലം, വടകര കടത്തനാട് വാരിയേഴ്‌സ്, കുന്ദമംഗലം ഗ്രീന്‍ സുലൈമാനി സോക്കര്‍, ബ്ലൂ സി എഫ്.സി കൊയിലാണ്ടി (ബി), ഗ്രീന്‍ ലയണ്‍സ് കൊടുവള്ളി എന്നീ ടീമുകൾ വിവിധ മണ്ഡലങ്ങൾക്ക് കളിക്കളത്തിലിറങ്ങും. ഉദ്‌ഘാടന മത്സരത്തില്‍ ആദ്യ മത്സരം ബേപ്പൂര്‍ സോക്കറും, വടകര കടത്തനാട് വാരിയേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.

ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദമാച്ച്, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, ടോപ് സ്‌കോറര്‍, ബെസ്റ്റ് ഗോള്‍കീപ്പര്‍ നേടുന്ന കളിക്കാർക്ക് പ്രത്യേക പുരസ്‌കാരം നല്‍കും. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഡിസംബര്‍ 20ന് ഇതേ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. വിവിധ മേഖലകളിലുള്ള പ്രമുഖരും ടൂർണമെന്റിന്റെ സ്‌പോണ്‍സര്‍മാരും, കെ.എം.സി.സി സെന്‍ട്രൽ, ജില്ലാ, മണ്ഡലം വനിതാ കെഎംസിസി നേതാക്കളും സമാപന പരിപാടിയില്‍ സംബന്ധിക്കും. സമാപന ദിവസം ഷൂട്ടൗട്ട് മത്സരവും, കുട്ടികള്‍ക്ക് വേണ്ടി വിവിധ പരിപാടികളും അരങ്ങേറുമെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.


Read Previous

സ്ഥലം വാങ്ങി 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും വേണ്ടേ?’: കേരള സർക്കാരിന്റെ അലംഭാവത്തിൽ പിണറായി വിജയന് കത്തെഴുതി കർണാടക മുഖ്യമന്ത്രി

Read Next

നിയമനം ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല ; കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം തള്ളി എംകെ രാഘവൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »