Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു


റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. ചെറി യ കുട്ടികളെ പോലും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ തിരിച്ചറിയുവാനും, അത്തരം സാഹചര്യങ്ങളുള്ള പശ്ചാത്തലങ്ങളിൽ നിന്ന് മാറിനിൽക്കുവാനും, സൗ ഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളെ ബോധ്യപ്പെട്ട് മാറിനിൽക്കുവാനും, പ്രവാസികളായ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, അത്തരം സാഹചര്യങ്ങളുടെ അറിവുകൾ ലഭിച്ചാൽ രക്ഷിതാ ക്കളെയും, അധ്യാപകരെയും, അധികൃതരെയും അറിയിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും പ്രോ ഗ്രാം ഉദ്ഘാടനം ചെയ്ത ഗൾഫ് ഇസ്‌ലാഹി കോഡിനേഷൻ കമ്മിറ്റി കൺവീനറും, മദ്റസ മാനേജറുമായ മുഹമ്മദ് സുൽഫിക്കർ പറഞ്ഞു.

പ്രവാസികളായ കുട്ടികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും, ബോധവൽക്കരണങ്ങളിലും സജീവ മാക്കുവാൻ ബത്ഹ റിയാദ് സലഫി മദ്റസ എല്ലാ കാലത്തും പ്രവർത്തിക്കാറുണ്ടെന്നും,സലഫി മദ്റസ ഈ വർഷം സംഘടിപ്പിച്ച “മുക്തി- ലഹരി മരണത്തിന്റെ വ്യാപാരി” എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ എക്സിബിഷനിൽ ആയിരങ്ങൾ പങ്കാളികളായതും ഈ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന്, മദ്റസ പ്രിൻസിപ്പൽ അംജദ് അൻവാരി അറിയിച്ചു.

സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയിൽ കെ.ജി മുതൽ ഏഴാം ക്ലാസ് വരെ റെഗുലർ മദ്റസയും, ടീനേജ് കുട്ടികൾക്ക് പ്രത്യേക കോഴ്സും നടന്നുവരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് ഏഴ് വരെയാണ് പഠന സമയം. മദ്റസ ആവശ്യങ്ങൾക്ക് 0556113971, 056250 8011, എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ കുട്ടികൾ വ്യത്യസ്ത പ്രോഗ്രാമുകൾ അവതരിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എക്സിബിഷൻ കോഡിനേറ്റർ ഫർഹാൻ കാരക്കുന്ന് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ആത്തിഫ് ബുഹാരി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് നാജിൽ, വാജിദ് ,റജീന ഇസ്ഹാഖ് , നസ്റിൻ , റംല ടീച്ചർ , റസീന , ഹനാൻ , സിൽ സില എന്നിവർ നേതൃത്വം നൽകി. മുജീബ് ഇരുമ്പുഴി നന്ദി പറഞ്ഞു


Read Previous

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ച്: ഫോര്‍ക്ക

Read Next

സമൂഹ തിൻമകളെ തിരിച്ചറിയുന്ന സംസ്കാര ബോധമുള്ള തലമുറ വളർന്ന് വരണം ; മുബശിർ തങ്ങൾ ജമലുല്ലൈലി, കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »