ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന നിലംബൂർ സ്വദേശി മൂർഖൻ റൗഫിന്റെ ചികിത്സാർത്ഥം റിയാദിലെ പൊതു സമൂഹത്തിൽ നിന്ന് സ്വരൂപിച്ച മൂന്ന് ലക്ഷത്തി അയ്യായിരം രൂപ റൗഫ് ചികിത്സ സഹായ സമിതി ചെയർമാൻ റോസിന് കൈമാറി.

നിലംബൂർ ജനതാപടിയിലെ റൗഫ് സഹായ സമിതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ നിലംബൂർ പ്രവാസി സംഘടന മുൻ പ്രസിഡണ്ടും രക്ഷാധികാരിയുമായി അബ്ദുല്ല വല്ലാഞ്ചിറ ഫണ്ട് സഹായ സമിതി ചെയർമാൻ അനിൽ റോസിന് കൈമാറി.
റൗഫിന്റെ തുടർ ചികിത്സക്ക് എന്തെങ്കിലും സഹായം ആവശ്യമെന്ന്കിൽ അതേറ്റടുക്കാനും നിലംബൂർ പ്രവാസി സംഘടന തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ മുൻ പ്രസിഡണ്ട് ഷൗക്കത്ത് ഉള്ളാട്ട് പറമ്പിൽ, ഷാനവാസ് പട്ടികാടൻ ഹിദായത്ത്, ;ഉനൈസ്, ഹക്കീം, ആന്റണി സെബാസ്റ്റ്യൻ, ഗഫൂർ എരഞ്ഞിക്കൽ, ശിഹാബ് തെക്കിൽ, നൗഷാദ് ഉലുവാൻ, അനീഷ്, അലി, ബിച്ചു, റഈഫ്, ഷാജി എന്നിവർ പങ്കെടുത്തു.
