Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മണല്‍ക്കാറ്റ് ശക്തം; സൗദിയില്‍ 17 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്


റിയാദ്: സൗദി അറേബ്യയില്‍ പൊടുന്നനെ അടിച്ചവീശിയ പൊടിക്കാറ്റിനെ തുടര്‍ന്ന് 17 വാഹനങ്ങള്‍ ഒന്നിനെ പിറകെ ഒന്നായി കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് അപകട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിയാദ് മേഖലയിലെ അല്‍ റയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാറുകളും ട്രക്കുകളും ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം ഉണ്ടായത്.

പെട്ടെന്നുണ്ടായ മണല്‍ക്കാറ്റ് കാരണം അന്തരീക്ഷത്തില്‍ മണല്‍ ഉയര്‍ന്നുപൊങ്ങി യതോടെ റോഡിലെ കാഴ്ച മറയുകയായിരുന്നു. സൗദിയിലെ റോഡ് സേഫ്റ്റി ഉദ്യോഗ സ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു. നാലു പേര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. പരിക്കേറ്റ 19 പേരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ റെഡ് ക്രസന്റ് സംഘം അല്‍ റയ്ന്‍ ജനറല്‍ ആശുപ ത്രിയിലേക്ക് മാറ്റി. ഏഴ് പേരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്. മറ്റ് നാല് പേരെ സമീപത്തെ മെഡിക്കല്‍ ക്ലിനിക്കുകളിലേക്ക് മാറ്റി.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫൂട്ടേജില്‍ അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മണല്‍ക്കാറ്റിന്റെ ഫലമായി കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് കൂട്ടിയിടച്ച വാഹനങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെന്നിമാറി വീഴുകയായിരുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഇടിച്ചതു കാരണം വാഹനങ്ങളുടെ മുന്‍വശവും പിന്‍വശവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പല തും വാഹനം ഏതായിരുന്നു എന്ന് തിരിച്ചറിയാനാവാത്ത വിധമാണ്


Read Previous

ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള ജിസിസി രാജ്യമായി യുഎഇ 35.5 ലക്ഷം; രണ്ടാമത് സൗദി 26 ലക്ഷത്തിലേറെ ഇന്ത്യക്കാർ; പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാരുമായി കുവൈറ്റ് മൂന്നാം സ്ഥാനത്ത്

Read Next

സൗദിയിലെ ഈന്തപ്പഴങ്ങളുടെ വിപണനം; തോന്നിയപോലെ വിൽക്കാനും വാങ്ങാനുമാകില്ല, മാര്‍ക്കറ്റ് സിസ്റ്റം എന്ന പേരില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവില്‍ വന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »