Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയും തുര്‍ക്കിയും കൂടുതല്‍ അടുക്കുന്നു, 10 സഹകരണ കരാറുകളിൽ ഒപ്പുവെച്ചു; തുർക്കിയിലേക്കുള്ള സൗദിയുടെ കയറ്റുമതി 400 കോടി ബില്യൺ ഡോളറായി ഉയര്‍ന്നു.


ഫയല്‍ ചിത്രം

റിയാദ്: ഒരു കാലത്ത് പരസ്പരം അകന്നു നിന്നിരുന്ന സൗദി അറേബ്യയും തുർക്കിയും കൂടുതൽ അടുക്കുന്നു. ഇതിന്‍റെ ഭാഗമായി തങ്ങളുടെ വാണിജ്യബന്ധം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. സുപ്രധാന മേഖലകളിൽ തന്ത്രപ്രധാനമായ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കഴിഞ്ഞ ദിവസം ഇസ്താംബൂളിൽ നടന്ന ചടങ്ങിൽ 10 സഹകരണ കരാറുകളിൽ ഒപ്പുവച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.

ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സും തുർക്കിയിലെ ഫോറിൻ ഇക്കണോമിക് റിലേഷൻസ് ബോർഡും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു ഇരുരാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവച്ചത്. സൗദി – തുർക്കി ബിസിനസ് മീറ്റിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 450 കമ്പനികളും സർക്കാർ പ്രതിനിധികളും പങ്കെടുത്തു. സൗദി അറേബ്യയുടെ വിഷൻ 2030 ന് കീഴിൽ തുർക്കി നിക്ഷേപകർക്ക് രാജ്യത്തെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ഫോറം ചർച്ച ചെയ്തു. പ്രത്യേകിച്ച് ടൂറിസം ഇൻഫ്രാസ്ട്രക്ചർ, വ്യാവസായിക മേഖലകൾ, ആരോഗ്യ സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ, ഊർജം എന്നീ മേഖലകളിൽ വലിയ നിക്ഷേപക സാധ്യതകളാണ് ഉള്ളതെന്നും യോഗം വിലയിരുത്തി.

കൃഷി, ഭക്ഷണം, വിനോദസഞ്ചാരം, നൂതന ഉൽപ്പാദനം, നിർമ്മാണം, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, നവീകരണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകകളിൽ സംയുക്ത സംരംഭങ്ങൾക്കുള്ള അവസരങ്ങളും സാധ്യമായ സഹകരണവും സൗദി- തുർക്കി ബിസിനസ് ഫോറം ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. പ്രധാനമായും ഈ മേഖലകളിലാണ് ഇരു രാജ്യങ്ങളും സഹകരണ കരാറിൽ ഒപ്പുവച്ചത്.

അടുത്ത കാലത്തായി സൗദിയും തുർക്കിയും തമ്മിലുള്ള വ്യാപാരം വലിയ തോതിൽ വളർന്നതായി ബിസിനസ് ഫോറം വിലയിരുത്തി. ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 676 കോടി ഡോളറിൽ എത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻ വർഷത്തേക്കാൾ 15.5 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരി ക്കുന്നത്‌. തുർക്കിയിലേക്കുള്ള സൗദിയുടെ കയറ്റുമതി 400 കോടി ബില്യൺ ഡോളറായി വളർന്നു. സൗദി അറേബ്യയിലേക്കുള്ള തുർക്കി ഇറക്കുമതി 260 ബില്യൺ ഡോളറിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കി.

ഖനനം, ആരോഗ്യം, സാങ്കേതികവിദ്യ, വാർത്താവിനിമയം തുടങ്ങിയ വ്യവസായ ങ്ങളിലുടനീളം സൗദി അറേബ്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവർത്തനങ്ങളെ സൗദി മന്ത്രി ചൂണ്ടിക്കാട്ടി. സൗദി – തുർക്കി ബന്ധങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് ഫയീസ് അൽ ഷൈലി പറഞ്ഞു, സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും സൗദി അറേബ്യയെ തുർക്കിയിലെ മികച്ച എട്ട് വ്യാപാര പങ്കാളികളിൽ ഉൾപ്പെടുത്തു ന്നതിലും ബിസിനസ് കൗൺസിലിന്‍റെ പങ്ക് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു


Read Previous

സൗദിയില്‍ തൊഴില്‍ സുരക്ഷയില്ലെന്ന് ആരോപണം അടിസ്ഥാനരഹിതം; അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌ തള്ളി സൗദി അറേബ്യ.

Read Next

സൗദി പൗരനെ വെടിവെച്ചുകൊന്ന അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »