Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ ഒഐസിസി നേതൃത്വത്തിൽ സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷം ആഘോഷിച്ചു


റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. മലാസ് കിംഗ് അബ്ദുള്ള പാർക്കിൽ നടന്ന ചടങ്ങുകൾ ഘോഷയാത്ര, കേക്ക് മുറിക്കൽ, മധുരവിതരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായി.

ആമുഖ പ്രസംഗം പ്രോഗ്രാം കൺവീനർ സലീം അർത്തിയിൽ നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസി ഡന്റ് സലീം കളക്കര അധ്യക്ഷനായിരുന്നു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോന പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഫ് പറശ്ശിനിക്കടവ്, അബ്ദുൽ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ധാനത്ത്, റഫീഖ് വെമ്പായം, സെയ്ഫ് കായങ്കുളം, ഷാനവാസ് മുനമ്പത്ത്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ പ്രസിഡന്റുമാരായ സിദ്ധീഖ് കല്ലുപറമ്പൻ, നാസർ വലപ്പാട്, ഷാജി മടത്തിൽ, മാത്യു ജോസഫ് എറണാകുളം, സന്തോഷ് കണ്ണൂർ എന്നിവർ ദേശീയ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നന്ദിപ്രസംഗവും നിർവഹിച്ചു.

പരിപാടി വിജയകരമാക്കുന്നതിൽ നാസർ ലെയ്സ്, സഫീർ ബുർഹാൻ, ഷബീർ വരിക്കപ്പള്ളി, ബിനോയ് മത്തായി, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാലക്കാട്, അബ്ദുൽ ഖാദർ കണ്ണൂർ, അൻസാരി എരുമേലി, ഷഫീഖ് കണ്ണൂർ, മജീദ് മൈത്രി, അക്ബർ ബാദുഷ, നജീബ് കടയ്ക്കൽ, സിജോ എറണാകുളം, ബൈജു കണ്ണൂർ, ഫിറോസ് കണ്ണൂർ എന്നിവർ സജീവമായി പങ്കാളികളായി. വൈവിധ്യമാർന്ന പരിപാടികളോടൊപ്പം സമൂഹത്തിന്റെ ആവേശകരമായ പങ്കാളിത്തം ചേർന്നതോടെ ഒഐസിസിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷം സൗദി ദേശീയ ദിനത്തിന്റെ മഹത്വം പുനർസൃഷ്ടിക്കുന്ന തരത്തിൽ ശ്രദ്ധേയമായി.


Read Previous

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്, വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യം

Read Next

സംഗീത സാംസ്‌കാരിക ഒത്തുചേരലിന്‍റെ അവിസ്മരണനീയ മുഹൂർത്തം , തൃശ്ശൂർ ജില്ല പ്രവാസി കൂട്ടായ്മ ‘തൃശ്ശർ സംഗമം’ 2025

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »