Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഫയില്‍ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരേ മുന്നറിയിപ്പുമായി സൗദി അറേബ്യ; തെക്കന്‍ ഗസയില്‍നിന്ന് കുടിയിറക്കപ്പെട്ടവരാണ് റഫയിലുള്ളത്‌, പലസ്തീന്‍ ജനത ജന്മഭൂമി ഉപേക്ഷിക്കില്ലെന്ന് പ്രസിഡന്റ്


റിയാദ്: ഗസ മുനമ്പിലെ തെക്കന്‍ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. യുദ്ധത്തിന്റെ കെടുതിയില്‍ നിന്ന് രക്ഷതേടി ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം തേടിയ റഫയിലേക്ക് കൂടി ആക്രമണം വ്യാപിപ്പിക്കുന്നത് അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

സിവിലിയന്‍മാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് ചൂണ്ടിക്കാട്ടിയ സൗദി അതിക്രൂരമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക മര്യാദകളുടെയും നഗ്നമായ ലംഘനമാണ് പലസ്തീനില്‍ നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി ഉടന്‍ യോഗം ചേര്‍ന്ന് ഇസ്രായേലിന്റെ ക്രൂരത അവസാനിപ്പിച്ചില്ലെങ്കില്‍ മാനുഷിക ദുരന്തമാണ് ഉണ്ടാവുകയെന്നും സൗദി അറേബ്യ ചൂണ്ടിക്കാട്ടി.

ഗസയിലെ 24 ലക്ഷം ജനങ്ങളില്‍ പകുതിയും ഇപ്പോള്‍ റഫ നഗരത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ടെന്റുകളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെയും ശുചിത്വമില്ലാതെയും ജീവിതം തള്ളിനീക്കുക യാണവര്‍. പലസ്തീനില്‍ ജനിച്ചുവളര്‍ന്ന ജനതയെ കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിനെതിരായ സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാട് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

റഫയില്‍ ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കാനും ഹമാസ് പ്രവര്‍ത്തകരെ നേരിടാനും ഇസ്രായേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചതിനു പിന്നാലെയാണ് സൗദിയുടെ മുന്നറിയിപ്പ്. റഫ ഒഴിപ്പിക്കാനും ഹമാസ് പ്രവര്‍ത്തകരെ പൂര്‍ണമായി ഇല്ലാതാക്കാനും സൈനിക നടപടി ആരംഭിക്കാന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹുവിന്റെ നീക്കത്തെ പലസ്തീന്‍ പ്രസിഡന്റ് അപലപിച്ചു. ഇത്തരം വിനാശകരമായ നയങ്ങള്‍ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിന് ഇടയാക്കും. അനന്തരഫലങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാരും യുഎസ് ഭരണകൂടവും പൂര്‍ണ ഉത്തരവാദികളായിരിക്കുമെന്നും പലസ്തീന്‍ പ്രസിഡന്റ്് പ്രസ്താവനയില്‍ പറഞ്ഞു.


Read Previous

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍

Read Next

അജ്മാനില്‍ ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »