ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ ആകാശപരിധി ലംഘിച്ചെത്തിയ ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. ഞായറാഴ്ചയായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആക്രമണശ്രമം നടന്നത്. തലസ്ഥാനമായ റിയാദിലെ അതീവ സുരക്ഷാ മേഖലയായ നയതന്ത്ര കാര്യാലയ പരിസരത്തെ (Diplomatic Quarter) ലക്ഷ്യമിട്ടും ആക്രമണശ്രമമുണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു.

പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മൽക്കി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു. ഡ്രോൺ തകർന്നുവീണതിനെത്തുടർന്ന് ജനവാസ മേഖലയിലോ നയതന്ത്ര കാര്യാലയ പരിസരത്തോ ആർക്കും പരിക്കേൽക്കുകയോ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി. രാജ്യം നേരിടുന്ന ഭീഷണികൾക്കിടയിലും മേഖല യിൽ സമാധാനം പുലരണമെന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്. ശനിയാഴ്ച സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് വിഷയത്തിൽ പ്രതികരി ച്ചിരുന്നു. ഇറാൻ “ജ്ഞാനവും വിവേകവും പ്രകടിപ്പിക്കുമെന്നും തെറ്റായ കണക്കുകൂട്ടലുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും” അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രസ്താവനകൾ സൂചിപ്പിക്കുന്നു.
