ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ഓഫ്‌ലൈൻ ബിസിനസ് സ്‌കൂൾ പ്രവർത്തനമാരംഭിച്ചുസ്റ്റഡി ഇൻ സൗദി & ഗ്രാജുവേറ്റ് ഇൻ യുകെ – പഠനം സൗദിയിൽ, ബിരുദം ബ്രിട്ടനിൽ” എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്കൂളിന്റെ പ്രഥമ ബാച്ച് സെപ്റ്റംബറിൽ തുടങ്ങി.ഇതിനോടനുബന്ധിച്ച് D-Man Fest 2K25 – “A New Version of You” സെപ്റ്റംബർ 27-ന് റിയാദിലെ ജരീർ സ്ട്രീറ്റ്റിലെ സ്കൂൾ ക്യാമ്പസ്സിൽ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമേളനത്തിൽ അറിയിച്ചു.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാൻ സാധാരണയായി യുകെയിലേക്കോ യൂറോപ്പിലേക്കോ പോകേണ്ടി വന്നിരുന്ന അവസ്ഥയില്‍ നിന്ന് സൗദി അറേബ്യയിലെ വിദ്യാർത്ഥികൾക്ക് ഗ്ലോബൽ നിലവാരത്തിലുള്ള ബിസിനസ് വിദ്യാഭ്യാസം ഇവിടെ നിന്ന് ലഭ്യമാക്കുന്നതാണ് സ്റ്റഡി ഇൻ സൗദി & ഗ്രാജുവേറ്റ് ഇൻ യുകെ എന്ന വിദ്യാഭ്യാസ രീതി
ഡിമോയിസ് ബിസിനെസ്സ് സ്കൂള്‍, യൂണിവേഴ്സിറ്റി ഓഫ് ഗ്ലൗസെസ്റ്റർഷയർ & യൂണിവേഴ്സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് സ്കോട്ട്ലൻഡ് എന്നീ സർവകലാശാലകളുടെ സർട്ടിഫിക്കേഷനോടെയാണ് പുതിയ പഠന രീതി ഈ അവസരം റിയാദിൽ തന്നെ ലഭ്യമാകും .ഇതിലൂടെ വിദ്യാർത്ഥികൾക്ക് സൗദിയില്‍ പഠിച്ചുകൊണ്ട് യു കെയില്‍ ബിരുദം നേടുന്നതിനുള്ള അംഗികാരം ലഭിക്കുമെന്നും . വിദ്യാർത്ഥികൾക്കും രക്ഷിതാക്ക ൾക്കും സാമ്പത്തികമായും സമയപരമായും വലിയൊരു ആശ്വാസം നൽകുമെന്ന് മാനേജ്മെന്റ് ഭാരവാഹികള്‍ പറഞ്ഞു.
നിർമ്മിത ബുദ്ധി, ഡിജിറ്റൽ മാർക്കറ്റിംഗിൽ ബിബിഎ , ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിവ കൈകോർക്കുന്ന ഭാവിയിലെ ബിസിനസ് നേതാക്കളെ സൃഷ്ടിക്കു ന്നതിന് രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന പ്രോഗ്രാം. വിദ്യാർത്ഥികൾക്ക് എന്നിവയിൽ ആഴത്തിലുള്ള പരിശീലനം ലഭിക്കും.
ബി എ ഇന്‍ എ ഐ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ക്രിയേറ്റിവിറ്റിയും ടെക്നോളജിയും ചേർന്ന് രൂപപ്പെടുന്ന പ്രോഗ്രാം. എ ഐ ടൂള്‍സ് ഉപയോഗിച്ച് branding, customer insights, digital campaign planning എന്നിവയുടെ പ്രായോഗിക അറിവ് ഇതോടൊപ്പം നല്‍കുമെന്നും ഡിമോയ്സിൽ രണ്ട് വർഷം പഠിച്ച ശേഷം, മൂന്നാം വർഷം യു.കെ-യിൽ പഠനം തുടരാനുള്ള അവസരവും അല്ലെങ്കിൽ സൗദിയിൽ തന്നെ ബിരുദം പൂർത്തിയാക്കാനുള്ള അവസരം തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സെപ്ടംബര്‍ 27 നടക്കുന്ന D-Man Fest 2K25 വിദ്യാർത്ഥികൾ തന്നെ നിയന്ത്രിക്കുന്ന ആദ്യ Inter-School Management Fest. ഒരു അവസരം മാത്രമല്ല, ഓരോ വിദ്യാർത്ഥിക്കും അവരുടെ പുതിയ സ്വന്തം പതിപ്പ് (“A New Version of You”) ആകാനുള്ള പ്രേരണയും പഠനാവസരവും സംജാതമാകുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു
വാർത്താസമ്മേളനത്തിൽ സ്കൂളിന്റെ ഹെഡ് ഓഫ് അക്കാദമിക് സൽമാനുൽ ഫാരിസ് സി, സെന്‍റര്‍ ഹെഡ് ഷിജാസ്. ടി, ഓപ്പറേഷൻ ഹെഡ് മഷൂദ്, മാർക്കറ്റിംഗ് ഹെഡ് അവൈസ് ഇബ്രാഹിം, കോർപറേറ്റ് കൺസൽട്ടന്റ് ഷഹീദ് എന്നിവർ പങ്കെടുത്തു.
