Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സഊദി കെഎംസിസി സുരക്ഷ പദ്ധതി: പ്രചാരണ കാമ്പയിൻ ഇന്ന് അവസാനിക്കും  


റിയാദ് : സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഇന്ന് (ഡിസംബർ 15ന് ) അവസാനിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാമ്പയിൻ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളിൽ പ്രവാസികൾ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയിൽ അംഗത്വമെടു ക്കാൻ സഊദിയിലെ മുഴുവൻ പ്രവാസികൾക്കും അവസരമുമുണ്ടായിരുന്നെന്നും അവർ പറഞ്ഞു. പദ്ധതിയുടെ നിബന്ധനകൾ പ്രകാരം അംഗത്വമെടുക്കുന്ന എക്സ് പ്രവാസികൾക്ക് ഓൺലൈൻ വഴി ചേരാനുള്ള അവസരം ഇന്നത്തോടെ (ഡിസംബർ 15) അവസാനിക്കും. പദ്ധതിയിൽ ചേർന്നവരും സഊദിയിൽ തുടരുന്നവരുമായ പ്രവാസികൾക്ക് അവരുടെ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 31 വരെ സമയമുണ്ടാകും. 

കോഴിക്കോട് ആസ്ഥാനമായുള്ള കെഎംസിസി കേരള ട്രസ്റ്റ് ആണ് പ്രവാസ ലോകത്തെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായ സുരക്ഷാ പദ്ധതി നടത്തി വരുന്നത്. കഴിഞ്ഞ 12 വർഷ കാലയളവിൽ പദ്ധതിയിൽ അംഗങ്ങളായിരുന്ന എഴുനൂറോളം പേരാണ് മരണപ്പെട്ടത്. കുടുംബ നാഥന്റെ അപ്രതീ ക്ഷിത വിയോഗത്തെ തുടർന്ന് നിരാലംബരാകുന്ന കുടുംബത്തിന് കരുത്തും തണലുമാവുകയാണ് ഈ പദ്ധതി. മരണാനന്തര ആനുകൂല്യങ്ങൾക്ക് പുറമെ അംഗമായവർക്ക് നിയമാവലിയിൽ രേഖപെടുത്തിയ രോഗങ്ങൾ ബാധിച്ചാൽ തുടർചികിത്സക്ക് ആവശ്യമായ സഹായവും പദ്ധതി വഴി നൽകി വരുന്നുണ്ട്. നിബന്ധനകൾക്ക് വിധേയമായി നേരത്ത പദ്ധതിയിൽ അംഗമായിരുന്ന 60 വയസ്സ് പിന്നിട്ട മുൻപ്രവാ സികൾക്ക് മാസാന്തം രണ്ടായിരം രൂപ ഹദിയ്യത്തു റഹ്‍മ പേരിൽ ഇതോടനുബന്ധിച്ച് നൽകുന്നുണ്ട് . 

 പ്രാരാബ്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിത സാഹചര്യത്തിൽ, യാതൊരു വിധ നീക്കിയിരി പ്പുമില്ലാതെ കടക്കെണിയിൽപെട്ട് ഉലയുന്ന പ്രവാസികളിൽ പലരും അകാലത്തിൽ മരണപ്പെടുമ്പോൾ, അവരുടെ ആശ്രിതർ അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലാക്കിയാണ് സഊദി കെഎംസിസി ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. നിയമ വിധേയമായ ട്രസ്റ്റിന്റെ കീഴിൽ വ്യവസ്ഥാപിതവും സുതാര്യവുമായി നടപ്പാക്കി വരുന്ന പദ്ധതിയിൽ കാമ്പയിൻ കാലയളവിൽ ഓൺലൈൻ വഴിയും നേരിട്ടും അംഗത്വമെടുക്കാനും പുതുക്കുവാനും അവസരം നൽകിയിരുന്നു . mykmcc.org എന്ന വെ ബ്സൈറ്റ് വഴിയാണ് അംഗത്വത്തിലുള്ള അപേക്ഷ സ്വീകരിച്ചിരുന്നത്. 

വിവിധ സെൻട്രൽ കമ്മിറ്റികളുടെ മേൽനോട്ടത്തിൽ, കീഴ്ഘടകങ്ങൾ വഴി നേരിട്ടും ഓൺലൈൻ വഴിയുമായി ഇതിനകം ആയിരങ്ങളാണ് പദ്ധതിയിൽ അംഗത്വമെടുത്തിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പേർ ഇത്തവണ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രവാസികൾ ഈയവസരം ഉപയോഗപ്പെടുത്തണമെന്നും പരസ്പര സഹായ നിധിയിൽ കൈകോർക്കണമെന്നും സഊദി കെഎംസിസി നാഷണൽ കമ്മിറ്റി മുഖ്യ രക്ഷധികാരി കെ പി മുഹമ്മദ്‌കുട്ടി, പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, സുരക്ഷാ പദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ അഭ്യർത്ഥിച്ചു.


Read Previous

യുഡിഎഫ് ,മിന്നും ജയം :റിയാദിൽ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി

Read Next

കേരളത്തിന്റെ മത നിരപേക്ഷതക്ക് വിലപറഞ്ഞവർക്കുള്ള ചുട്ട മറുപടി – സഊദി കെഎംസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »