Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി വനിത വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ തലപ്പത്ത്; ഈ സ്ഥാനത്തെത്തുന്ന ആദ്യ അറബ് വനിത, 2025, 2026 വര്‍ഷങ്ങളിലേക്കാണ് മുനീറയുടെ നിയമനം


റിയാദ്: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ (ഡബ്ലുസിഒ) തലപ്പത്ത് ആദ്യമായി അറബ് വനിത നിയമിതയാവുന്നു. ഡബ്ലുസിഒയുടെ റീജ്യണല്‍ ഇന്റലിജന്‍സ് ലെയ്സണ്‍ ഓഫീസുകളുടെ (ആര്‍ഐഎല്‍ഒ) തലവനായി സൗദി വനിത മുനീറ അല്‍ റഷീദ് തിരഞ്ഞെടുക്കപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2025, 2026 വര്‍ഷങ്ങളിലേക്കാണ് നിയമനം. ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ ഡബ്ലുസിഒ ആസ്ഥാനത്ത് നടന്ന ആര്‍ഐഎല്‍ഒയുടെ 31-ാമത് ഗ്ലോബല്‍ മീറ്റിംഗിലാണ് മുനീറ അല്‍ റഷീദിനെ തെരഞ്ഞടുത്തത്.

ഏകദേശം 20 വര്‍ഷത്തെ അനുഭവപരിചയമുള്ള മുനീറ സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയില്‍ മിഡില്‍ ഈസ്റ്റിനായുള്ള ആര്‍ഐഎല്‍ഒയുടെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നയരൂപീകരണം, മാനവ വിഭവശേഷി മാനേജ്മെന്റ്, തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചു.

വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ 11 പ്രാദേശിക ഓഫീസുകളെ പ്രതിനിധീകരിക്കുന്നതിലും അവയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കു ന്നതിലും നേതൃപരമായ പങ്കുവഹിച്ചു. ഓഫീസുകളെ പ്രതിനിധീകരിച്ച് വിവിധ മീറ്റിംഗുകളിലും കോണ്‍ഫറന്‍സുകളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.


Read Previous

തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തറും സൗദിയും; യുഎഇയില്‍ 2,592 പേര്‍ക്ക് മോചനം; നൂറ് കണക്കിന് പ്രവാസികള്‍ ജയില്‍മോചിതരാവും

Read Next

പൗരത്വ ഭേദഗതി നിയമം: മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം; പ്രതിഷേധവുമായി റിയാദ് ഒ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »