Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 365


കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധന യ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.

ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ മരണം 365 ആയി. 206 ഓളം പേരെ കാണാനില്ല. ഇന്നലെ 18 മൃതദേഹങ്ങളാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തില്‍ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.

മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സ്ത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു. ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളില്‍ ഇന്നും പരിശോധന തുടരും. തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.


Read Previous

കാണാതായവര്‍ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ; വയനാട് ദുരന്തത്തില്‍ സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

Read Next

ആയിരം നന്ദി, റയാന്റെ വാക്കുകള്‍ ശക്തി പകരുന്നതാണ്’; മൂന്നാം ക്ലാസുകാരന്റെ കത്തിന് മറുപടിയുമായി ഇന്ത്യന്‍ സൈന്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »