ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട് : താമരശേരിയിൽ പത്താംക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട കേസിലെ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണ് നടപടി. ഇവരെ പാർപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്നിലെ ഒബ്സർവേഷൻ ഹോമിൽ തന്നെയാകും പ്രതികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുന്നത്. പ്രതികളുടെ പരീക്ഷാ കേന്ദ്രം താമരശേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ കേന്ദ്രം മാറ്റിയത്. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചാൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് താമരശേരി മണ്ഡലം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു .

വ്യാഴാഴ്ച വൈകിട്ട് താമരശേരിയിൽ ഷഹബാസ് ഉൾപ്പെടുന്ന വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്കൂലിലെ വിദ്യാർത്ഥികളും താമരശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയായിരുന്നു സംഘർഷം. സംഘർഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാകുകയായിരുന്നു. രക്ഷിതാക്കൾ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിിലും വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ മരിച്ചു. സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്
