Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വടകരയിൽ നിന്ന് തന്നെ ഒഴിവാക്കണം’; ഷാഫി പറമ്പിൽ അർധരാത്രി വിളിച്ച് കരഞ്ഞു; ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രി; അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്ന് എംകെ രാഘവൻ


വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു, എന്നാൽ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്നും രാഘവൻ അഭിപ്രായപ്പെട്ടു.

വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി പറഞ്ഞു.

വടകരയിൽ മത്സരിക്കണമെന്ന തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പ്രയാസ മുണ്ടായി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി അവിടെ ജയിക്കില്ല. യുഡിഎഫ് സ്ഥാനാർഥി തന്നെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാട്ടുകാർക്ക് ആരെ തോൽപിക്കണമെന്ന് അറിയാം.

മത്സരിക്കുന്നത് ജയിക്കാനാണ്. ടിപി യെ 51 വെട്ടിയവരുടെ പ്രത്യയശാസ്ത്രത്തെ വടകരയുടെ മണ്ണിൽ തോൽപ്പിക്കണം. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയിൽ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാൽ നിങ്ങൾക്ക് ഖേദിക്കേണ്ടിവരില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേ സമയം ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണെന്ന് യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു പാലക്കാട് ബിജെപിയെ തടുത്ത് ഷാഫിയാണെന്നും വടകരയിൽ ഷാഫിക്ക് ജയം ഉറപ്പാണെന്നും മുസ്ലിം  ലീഗ് ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി.

വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയിൽ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാൽ നിങ്ങൾക്ക് ഖേദിക്കേണ്ടിവരില്ല …..ഷാഫി പറമ്പിൽ ….

കെ മുരളീധരൻ തൃശൂർ പോയത് ബിജെപിയെ തടയാൻ വേണ്ടിയാണ്. പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. അതാണ് മുരളി ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഷാഫിയും മുരളിയും യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടേഴ്സാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിന് നവ നേതൃത്വം

Read Next

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ സമൂഹ നോമ്പുതുറ ഇന്ന് മുതല്‍ ദിവസവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »