Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിദ്ധരാമയ്യയുടെ കത്ത് ലഭിച്ചത് ഈ മാസം ഒൻപതിന്, പ്രതികരണമില്ലെന്ന വിവാദം പിറ്റേദിവസം; മറുപടിയുമായി പിണറായി


മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി അയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൗണ്‍ഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോള്‍ കര്‍ണാടകയെ അറിയിക്കാം. സുതാര്യമായ സ്‌പോണസര്‍ഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണ്. കര്‍ണാടക സര്‍ക്കാരിന്റെതടക്കം എല്ലാ ഓഫറുകളും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.

വയനാട് പുനരധിവാസത്തിനുള്ള സമഗ്രപാക്കേജ് തയ്യാറാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ ഉദാരമായ സംഭാവനകള്‍ ഉള്‍പ്പടെ ഉള്‍പ്പെടുന്നതായിരിക്കും പാക്കേജ്. ആ പാക്കേജിന്റെ പ്ലാന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. പ്ലാനിന്റെ ഓരോഘട്ടവും ഈ സ്‌പോണസര്‍മാര്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലായിരിക്കും പാക്കജേ് തയ്യാറാക്കുകയെന്നും കത്തില്‍ പറയുന്നു.

വൈത്തിരി താലൂക്കില്‍ രണ്ട് സ്ഥലങ്ങളിലായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. വയനാട് മുണ്ടൈക്കൈ മേഖലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതബാധിര്‍ക്ക് നൂറ് വീടുകള്‍ വച്ച് നല്‍കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് വീട് നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ കത്തിന് മറുപടി നല്‍കിയില്ലെന്ന് അറിയിച്ച് സിദ്ധരാമയയ്യ പിണറായി വിജയന് പത്താം തീയതി കത്തയക്കുകയായിരുന്നു. പിണറായിക്ക് അയച്ച കത്ത് അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

സിദ്ധരാമയ്യ സഹായം പ്രഖ്യാപിച്ച ഉടന്‍തന്നെ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസില്‍നിന്ന് ഫോണില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ സംസാരിച്ചിരുന്നു. ടൗണ്‍ഷിപ്പ് ആണ് വയനാട് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാന്‍ തയ്യാറാക്കി വീട് നിര്‍മാണം ആരംഭിക്കുമെന്നും അറിയിച്ചു. വീടുവച്ച് നല്‍കാനാണ് കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മറുപടിയും ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


Read Previous

ജാബിർ ടിസിക്ക് യാത്രയയപ്പ് നൽകി

Read Next

മരംകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ഈ പുരുഷന്മാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »