Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി


ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിന് പിന്നാലെ സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാം ഭീകരാ ക്രമണത്തിനു പിന്നാലെ മെയ് മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുന്ന സിന്ധു നദീജല ഉടമ്പടി പഴയപടിയാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദേഹത്തിന്റെ പരാമര്‍ശം.

‘നമ്മുടെ വെള്ളം കൈവശം വയ്ക്കുമെന്ന് നിങ്ങള്‍ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്ഥാനില്‍ നിന്ന് ഒരു തുള്ളി പോലും നിങ്ങള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ നമ്മുടെ വെള്ളം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാല്‍ പാകിസ്ഥാന്‍ നിങ്ങളെ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കും,’ ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ഷെരീഫ് പറഞ്ഞതായി ദി എക്‌സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പറയുന്നു.

സിന്ധു നദീജലത്തെ പാകിസ്ഥാന്റെ ജീവരക്തമായി വിശേഷിപ്പിച്ച ഷെരീഫ് അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം പാകിസ്ഥാന്റെ അവകാശങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നും പാക്കിസ്ഥാന് ജലം ലഭ്യമാക്കണമെന്നും പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെതിരെ പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കിയി രുന്നു. ഇന്ത്യയുടെ നടപടികള്‍ പാകിസ്ഥാന് വലിയ നഷ്ടം വരുത്തിവെച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എല്ലാ പാകിസ്ഥാനികളും ഒന്നിക്കാനും ബിലാവല്‍ ഭൂട്ടോ ആഹ്വാനം ചെയ്തിരുന്നു.


Read Previous

യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്: കെ.എസ്.യുവിന് ഓ ഐ സി സി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ധനസഹായം

Read Next

നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ ഹർജി തള്ളി കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »