ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ് എം സി കെ ) പതിമൂന്നാമത് വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടി രക്ഷാധികാരി അനീഷ്അബ്രഹാം ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു , സോനാ ഗോള്‍ഡ് പ്രതിനിധി ശ്രീജിത്ത് മുഖ്യ അതിഥിയായി പങ്കെടുത്തു, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബേബി തോമസ് സാമ്പത്തിക റിപ്പോർട്ടും അവതരി പ്പിച്ചു
ബിബി ജോയ്, ശിഹാബ് കൊട്ട്കാട് ,പുഷ്പരാജ് ,മൃദൂല വിനീഷ് ഡോക്ടർ മുഹമ്മദ് അൽ റഷീദ്, ഡൊമനിക് സാവിയോ, വൈസ് പ്രസിഡന്റ് ജോണി തോമസ്, എക്സിക്യൂട്ടീവ് മെംമ്പർ മാർആയ അജീഷ് രവി, ബിനോയ് ഉലഹന്നാൻ ,ജാസ്മിൻ പ്രദീപ് തുടങ്ങിയവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആൻ മേരിയ ബേബി പ്രാര്‍ത്ഥനയും, ജോയിന്റ് സെക്രട്ടറി ഷിജി ഫ്രാൻസിസ് സ്വാഗതവും കോഡിനേറ്റർ ജിന്റോ തോമസ് നന്ദിയും പറഞ്ഞു..

ശ്രീജിത്തിനുള്ള ഓര്‍മഫലകം രക്ഷധികാരി അനീഷ് അബ്രഹാം, ഷാരോൺ ഷരീഫിന് വെൽഫയർ കൺവീനവർ സിജോയ് ചാക്കോയും, ബിബിൻ ജോയ് (UNA)ക് പോഗ്രാം കൺവീനർ രഞ്ജു പീച്ചി ഞ്ചേരിയും ഓര്‍മഫലകങ്ങള്‍ കൈമാറി. SSLC,+2 ഉന്നത വിജയം നേടിയ കൂട്ടായ്മഅംഗങ്ങളുടെ കുട്ടികളായ അലക്സ് ബേബിയെ ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ്, ക്രിസ്റ്റിന ജേകബിനെ ജോയിന്റ് ട്രഷറർ മുരുകൻ പിള്ളയും, ബിനീഷ നിഷ ബിന്നി ജോർജിനെ എക്സിക്യൂട്ടീവ് മെമ്പർ ശോശാമ്മ ജിജിമോൻ എന്നിവര്‍ ഉപഹാരം നൽകി ആദരിച്ചു.
എസ്എം സി കെ കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, റിയാദ് കലാഭവൻ അവതരിപ്പിച്ച ലഘുനാടകം (ഇരകൾ ),ശ്രീലാൽന്റെ മാജിക് ഷോ, DJ റോബിൻ, തങ്കച്ചൻ വർഗീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യ, ശിങ്കാരിമേളം, നൃത്ത നൃത്തങ്ങൾ, കവിത എന്നിവ ചടങ്ങിനെ ഏറെ ആകർഷകമാക്കി. ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പിൽ സൗമ്യ ബാബു, മുരുകൻ പിള്ള,ആഷിദ, ജോസെലിൻ, റയൻ രെഞ്ചു എന്നിവർ സമ്മാനാർഹരായി.
സുരേന്ദ്രൻ, നിഷാന്ത്, ഗീത,എൽബിൻ കുര്യകോസ്,അജിഷ് അശോക്, ലിജി, അൻജു, ഫൗസി, അനു, നാൻസി, അബി, സൗമ്യ, ബാബു ജോസഫ്, ബിജി,നൗഷാദ്, റഫീഖ് കൊച്ചി, മാത്തുകുട്ടി, ബിദേഷ്,നിമ്മി, നിവേദിത,അനുശ്രീ, കാവ്യ,ഷാമോൻ, സന്ദീപ് എന്നിവർ നേതൃത്വം കൊടുത്തു..ദീപ, രജിത എന്നിവർ അവതാരകരായിരുന്നു
