Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ കടത്ത്: എയര്‍ ഹോസ്റ്റസിന് പിന്നാലെ എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍


കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ വീണ്ടും അറസ്റ്റ്. എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.

ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്ത് സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ സുഹൈലിന് പങ്കുണ്ടെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.
സുഹൈലിന് കാബിന്‍ ക്രൂ ആയി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ട്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡിആര്‍ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.

മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍ നിന്ന് 960 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. 65 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണം കടത്തി യതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശരീരത്തില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്തിയതിന് വിമാന ജീവനക്കാര്‍ അറസ്റ്റിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു സുരഭിയുടെ അറസ്റ്റ്.


Read Previous

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

Read Next

കോണ്‍ഗ്രസിന് 128 സീറ്റ് നേടാനാകും’; പ്രധാനമന്ത്രി പദത്തിലേയ്ക്ക് താന്‍ പരിഗണിക്കുന്നത് രാഹുലിനെയെന്ന് ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »