Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക’: പ്രിയങ്ക ഗാന്ധി


ജനങ്ങളുടെ ദുഖത്തിലും സുഖത്തിലും ഒരു പോലെ അവരോടൊപ്പം നിൽക്കു വാനും സാധാരണ മനുഷ്യരുടെ ശബ്ദമാവാനും യു. ഡി. എഫ്. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം. പി. ഈ വർഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്കും തുടർന്ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു കൾക്കും സജ്ജമാവാൻ യു.ഡി.എഫ്. പ്രവർത്തകരോട് നിർദേശം നൽകി.

യു. ഡി. എഫ്. ബൂത്ത്‌ തല നേതൃസംഗമം എറനാട് നിയോജകമണ്ഡലത്തിൽ അരീ ക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് ലഭിച്ച വലിയ വിജയം കഴിഞ്ഞ അഞ്ചു വർഷം രാഹുൽ ഗാന്ധിക്ക് വേണ്ടിയും ഉപതിരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടിയും താഴെ തട്ടിൽ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നത്തിൻ്റെ ഫലമാണെന്നും അതിന് നേതൃത്വത്തോടും പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നു എന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെട്ട് പരിഹാരം കണ്ടെത്താൻ പ്രവർത്തകർ ശ്രമിക്കണം. അതിന് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ താൻ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. അത് തന്റെ ശ്രദ്ധയിൽ പെടുത്താനും താൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനും യാതൊരു സങ്കോചിവുമില്ലാതെ തന്നെ സമീപിക്കണം. ഒരു കുടുംബത്തിലെ അംഗമെന്ന പോലെ തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനും വേറിട്ട പ്രവർത്തനങ്ങൾക്ക് നിർദേശങ്ങൾ നൽകുവാനും പ്രവർത്തകർ തയ്യാറാവണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

“വയനാട് ഉപതിരഞ്ഞെടുപ്പ് ഇത് വരെ അമേത്തിയിലും റായ്ബറേലിയിലും താൻ കണ്ട തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായിരുന്നു. തുടക്കത്തിൽ ആശങ്കകൾ ഉണ്ടായിരു ന്നെങ്കിലും എല്ലാം പ്രവർത്തകർ നോക്കിക്കോളും താൻ പ്രചാരണത്തിൽ മാത്രം ശ്രദ്ധ ചെലുത്തിയാൽ മതിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. അത് ഞാൻ അപ്പാടെ സ്വീകരിക്കുകയായിരുന്നു. അത് ശരിയാണെന്ന് തിരഞ്ഞെടുപ്പിലെ വലിയ ഭൂരിപക്ഷം തെളിയിച്ചു. അത് കൊണ്ട് തന്നെ ഈ വിജയത്തിന് തന്നെക്കാൾ അവകാശി കൾ വീടുകൾ തോറും കേറി ഇറങ്ങി പ്രവർത്തിച്ച പ്രവർത്തകർ ആണ്.” പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഏറനാട് നിയോജക മണ്ഡലത്തിൽ നടന്ന ബൂത്ത് ലെവൽ നേതാക്കളുടെ സംഗമത്തിൽ എം. എൽ. എ. മാരായ പി. കെ. ബഷീർ, എ. പി. അനിൽ കുമാർ, ഡി.സി. സി. പ്രസിഡന്‍റ് വി. എസ്. ജോയ് എന്നിവർ പങ്കെടുത്തു.


Read Previous

യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്

Read Next

സ്വന്തം ദൗർബല്യം മാലോകരെ കാട്ടി’, സിപിഎമ്മും സിപിഐയും ഡൽഹിയിൽ മൽസരിക്കാൻ പാടില്ലായിരുന്നു’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »