ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ മിഡില്‍ സ്‌കൂളുകളില്‍ ഈ വരുന്ന അധ്യായന വര്‍ഷം മുതല്‍ ചൈനീസ് ഭാഷയും പഠിപ്പിക്കും. ചൈനയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാ ക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് ഭാഷാ പഠനം സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള അധികൃതരുടെ തീരുമാനം. സൗദി വിദ്യാഭ്യാസ മന്ത്രാലയമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്തയാഴ്ച രാജ്യത്ത് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ മൂന്ന് ടേമുകളി ലാണ് ആഴ്ചയില്‍ മൂന്ന് ക്ലാസുകളിലായി മിഡില്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനീസ് ഭാഷ പഠിപ്പിക്കുക. സര്‍ക്കാര്‍ പ്ലാറ്റ്ഫോമായ മദ്രസത്തീ സംവിധാനം വഴിയാണ് ചൈനീസ് ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതെന്ന് സൗദി ന്യൂസ് പോര്‍ട്ടലായ അല്‍ മര്‍സദ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം, സൗദി അറേബ്യയിലെ പൊതു, സ്വകാര്യ സെക്കന്‍ഡറി സ്‌കൂളുകളി ലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ചൈനീസ് ഭാഷ പരിചയപ്പെടുത്തുന്ന പദ്ധതിക്ക് അധികൃതര്‍ തുടക്കം കുറിച്ചിരുന്നു.
