Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്;  ഗൾഫ് മേഖലയിൽ കൊടുംചൂടിന് ശമനമാകും


ദുബായ്: കൊടുചൂടില്‍ ആശ്വാസത്തിന്റെ അടയാളമായി ആകാശത്തിന്റെ വിരിമാറില്‍ സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ജിസിസി രാജ്യങ്ങളിലെ ജനങ്ങളുടെ കണ്ണിലും മനസ്സിലും ആശ്വാസത്തിന്റെ തിളക്കം. ഗള്‍ഫ് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ സുവിശേഷ വാഹകനായാണ് സുഹൈല്‍ നക്ഷത്രം അറിയപ്പെടുന്നത്. സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. ‘സുഹൈല്‍ ഉണര്‍ന്നാല്‍ രാത്രി തണുക്കും’ എന്നാണ് ഒരു അറബി പഴമൊഴി. താപനില പെട്ടെന്ന് കുറയില്ലെങ്കിലും രാത്രികാല താപനില ക്രമേണ കുറയാന്‍ തുടങ്ങും. ഇത് കാലാവസ്ഥയിലെ മാറ്റത്തിന്റെ ആദ്യ സൂചനകളാണ് നല്‍കുന്നത്. ഓഗസ്റ്റ് 24 മുതല്‍ സുഹൈലിനെ ആദ്യം ദൃശ്യമാകുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടിരുന്നു.

52 ദിവസം ദൈര്‍ഘ്യമുള്ള സുഹൈല്‍ നക്ഷത്രത്തിന്റെ കാലയളവിനെ നാല് ഘട്ടങ്ങ ളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും. അറബിയില്‍ നാല് ഘട്ടങ്ങലാണ് സുഹൈല്‍ നക്ഷത്രത്തിന് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ട മായ അല്‍ തര്‍ഫയില്‍ അന്തരീക്ഷം ചൂടുള്ളതും ഈര്‍പ്പമുള്ളതുമാകും. അവസാന ഘട്ടമായ അല്‍ സെര്‍ഫയിലേക്ക് മാറുന്നതോടെ ചൂടും ഈര്‍പ്പവും കുറഞ്ഞ് അന്തരീ ക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബര്‍ പകുതി യോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈല്‍ ഉദിച്ച് ഏകദേശം 100 ദിവസങ്ങള്‍ക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുക.

നിലവില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തുന്ന ഗള്‍ഫ് മേഖലയില്‍ സുഹൈല്‍ നക്ഷത്രത്തിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് സ്വദേശികളും പ്രവാസികളും ഉല്‍പ്പെടെയുള്ള ഗള്‍ഫ് നിവാസികള്‍ നോക്കിക്കാണു ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 5.20നാണ് യുഎഇ ആകാശത്ത് അല്‍ ഐനില്‍ നിന്ന് സുഹൈല്‍ താരകത്തെ കണ്ടത്.

എക്സിലെ ഒരു പോസ്റ്റില്‍ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അല്‍ – തമീമി സുഹൈല്‍ ഉദിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ശനിയാഴ്ച പുലര്‍ച്ചയോടെ സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളി ഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്. മേഖലയിലെ സോഷ്യല്‍ മീഡിയയിലും പ്രധാന താരമായി മാറിയിരിക്കുകയാണ് സുഹൈല്‍ നക്ഷത്രം.


Read Previous

ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; ഓഫറുകളും ആഘോഷങ്ങളുമായി ആര്‍ടിഎ, മെട്രോ നിലവിൽ വന്നത് 2009 സെപ്തംബര്‍ 9ന്

Read Next

ന്യൂ ഗ്ലോബൽ സ്പോർട്സിന് വേദിയായി റിയാദ്, ‘ഫാൻ കൾച്ചറിൻ് ഭാവി’ എന്ന തലക്കെട്ടിലാണ് സമ്മേളനത്തിൻ്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »