Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.

എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതി യില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ധനകാര്യം- നിര്‍മല സീതാരാമന്‍

ആരോഗ്യം- ജെപിനഡ്ഡ

വാണിജ്യം- പീയുഷ് ഗോയൽ

റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം- അശ്വിനി വൈഷ്ണവ്

ഊർജം, നഗരവികസനം- മനോഹർ ലാൽ ഖട്ടർ

കൃഷി, ഗ്രാമവികസനം- ശിവരാജ് സിങ് ചൗഹാൻ

വിദ്യാഭ്യാസം- ധർമേന്ദ്ര പ്രധാൻ

ചെറുകിട വ്യവസായം- ജിതൻ റാം മാഞ്ചി

വ്യോമയാനം- രാം മോഹൻ നായിഡു

പെട്രോളിയം, പ്രകൃതിവാതകം- ഹർദീപ് സിങ് പുരി

കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാൻ

തൊഴിൽ- മൻസൂഖ് മാണ്ഡവ്യ

ഉരുക്ക്, ഖന വ്യവസായം-എച്ച്.ഡി.കുമാരസ്വാമി

പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം- കിരൺ റിജിജു

പരിസ്ഥിതി- ഭൂപേന്ദർ യാദവ്

തുറമുഖം, ഷിപ്പിങ്, ജലം -സർബാനന്ദ സോനോവാൾ

ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ -ജ്യോതിരാദിത്യ സിന്ധ്യ

വനിത, ശിശുക്ഷേമം- അന്നപൂർണ ദേവി

സാംസ്കാരികം, ടൂറിസം- ഗജേന്ദ്ര സിഖ് ഷെഖാവത്ത്

സഹമന്ത്രിമാരും വകുപ്പുകളും

ഊർജം- ശ്രീപദ് നായിക്

നഗരവികസനം-ടോക്കാൻ റാം സാഹു

ചെറുകിട, ഇടത്തരം വ്യവസായം-ശോഭ കരന്തലജെ

ഉപരിതല ഗതാഗതം-അജയ് ടംത

ഉപരിതല ഗതാഗതം-ഹർഷ് മൽഹോത്ര

പെട്രോളിയം – ടൂറിസം സുരേഷ് ​ഗോപി

ന്യൂനപക്ഷംക്ഷേമം, ഷിഷറിസ്, മൃ​ഗക്ഷേമം- ജോർജ് കുര്യൻ


Read Previous

ഷിഫ മലയാളി സമാജം രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Read Next

പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »