Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരുവനന്തപുരം കോർപ്പറേഷനിൽ സർപ്രൈസ് മേയർ? രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്


തിരുവനന്തപുരം: കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്. ഇന്നോ നാളെയോ അദ്ദേഹം കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. ശനിയാഴ്‌ച രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക.

അതേസമയം, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞശേഷമാകും തുടർ തീരുമാനങ്ങൾ.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ആർഎസ്‌എസ് സമർപ്പിച്ചിട്ടുള്ള പേരുകൾകൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദേശിക്കാനാണ് സാദ്ധ്യത. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർത്ഥി പാർട്ടി പ്രതിനിധിയായി മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

മുൻ കൗൺസിലുകളിൽ അംഗങ്ങളായ നിരവധിപേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്. പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ ഭൂരിഭാഗംപേർക്കും സ്ഥിരസമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കും. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്ഥിരസമിതി അദ്ധ്യക്ഷ സ്ഥാനം നൽകേണ്ട എന്ന നിലപാടെടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗംപേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം അബദ്ധമായതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്നാണ് വിവരം.


Read Previous

സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകം, ഈ ജീവിയുടെ കടിയേറ്റാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

Read Next

വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »