Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുഷമ സ്വരാജിൻ്റെ മകളും സ്ഥാനാർത്ഥി പട്ടികയിൽ; ബൻസുരി സ്വരാജിൻ്റെ മത്സരം ന്യൂഡൽഹിയിൽ നിന്ന്, മീനാക്ഷി ലേഖിക്ക് സീറ്റില്ല


തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങി മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് . വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബൻസുരി തന്റെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് പകരം സുപ്രീം കോടതിയിലെ അഭിഭാഷകനായ ബൻസുരി സ്വരാജ് മത്സരിക്കും. ന്യൂഡൽഹി ലോക്സഭ സീറ്റിലാണ് ബൻസുരിയെ ബിജെപി മത്സരിപ്പിക്കുന്നത്.

സ്ഥാനാർത്ഥിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും ജെപി നദ്ദയോടും ഓരോ ബിജെപി പ്രവർത്തകരോടും നന്ദി അറിയിക്കുന്നതായി ബൻസുരി സ്വരാജ് പ്രതികരിച്ചു. നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാന സേവകനാക്കാൻ ഓരോ ബിജെപി പ്രവർത്തകനും പ്രവർത്തിക്കുമെന്നും ബൻസുരി കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് ബൻസുരിയുടെ പ്രതികരണം.

2007ൽ ഡൽഹി ബാർ കൗൺസിലിൽ എൻ‍റോൾ ചെയ്ത ബൻസുരിക്ക് അഭിഭാഷക വൃത്തിയിൽ 15 വ‍ർഷത്തെ പ്രവൃത്തിപരിചയമുണ്ട്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാറ്വിക്കിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കിയ ശേഷം ലണ്ടനിലെ ബിപിപി ലോ സ്കൂളിൽ നിന്നാണ് നിയമത്തിൽ ബിരുദം നേടിയത്. പിന്നീട്, ഓക്സ്ഫോ‍ർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.

അതേസമയം ദക്ഷിണ ഡൽഹിയിൽ നിന്നുള്ള ബിജെപിയുടെ സിറ്റിങ് എംപി രമേശ് ബിധുരി, ന്യൂഡൽഹിയിൽ നിന്നുള്ള എംപി മീനാക്ഷി ലേഖി എന്നിവരെ പാർട്ടിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ് .ഡൽഹിയിലെ അഞ്ച് സിറ്റിംഗ് എംപിമാരിൽ നാലുപേരെ മാറ്റാൻ പാർട്ടി തീരുമാനിച്ചതായി ഏറ്റവും പുതിയ പ്രഖ്യാപനത്തിൽ വെളിപ്പെട്ടു. ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കമൽജീത് സെഹ്‌രാവത് പടിഞ്ഞാറൻ ഡൽഹിയിലും പ്രവീൺ ഖണ്ഡേൽവാൾ ചാന്ദ്‌നി ചൗക്കിലും രാംവീർ സിങ് ബിധുരി ദക്ഷിണ ഡൽഹിയിലും മത്സരിക്കും. ഹർഷ് വർധൻ (ചാന്ദ്‌നി ചൗക്ക്), ഗൗതം ഗംഭീർ (കിഴക്കൻ ഡൽഹി), മീനാകാശി ലേഖി (ന്യൂഡൽഹി), മനോജ് കുമാർ തിവാരി (നോർത്ത് ഈസ്റ്റ് ഡൽഹി), ഹൻസ് രാജ് ഹൻസ് (നോർത്ത് വെസ്റ്റ് ഡൽഹി), രമേഷ് ബിധുരി (ദക്ഷിണ ഡൽഹി) എന്നിവരാണ് ഡൽഹിയിൽ നിന്നുള്ള നിലവിലെ എംപിമാർ. ) പർവേഷ് സാഹിബ് സിംഗ് (പശ്ചിമ ഡൽഹി).

സ്ഥാനാർത്ഥികളെ അന്തിമമാക്കുന്നതിനായി ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി മോദി തൻ്റെ വസതിയിൽ രാത്രി വൈകി യോഗം ചേർന്നതിന് ശേഷമാണ് 195 സീറ്റുകളിലേ ക്കുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചത്.


Read Previous

അബ്ദുൽറഹീമിൻ്റെ മോചനം: റിയാദിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പ്രവര്‍ത്തകര്‍ ഒത്തുകൂടി.

Read Next

ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല; കൊന്ന് കെട്ടിത്തൂക്കുക, എന്നിട്ട് അത് ആത്മഹത്യയെന്ന് കെട്ടിച്ചമയ്ക്കുക..: രോഷത്തോടെ സംവിധായകൻ അരുൺ ഗോപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »