Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷ്യം തിരഞ്ഞെടുപ്പ്: ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം


ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണുള്ളത്.

ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകളാണ് ലഡാക്കില്‍ നിലവിലുള്ളത്. ദ്രാസ്, ഷാം, സന്‍സ്‌കര്‍, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് ലഡാക്കില്‍ പുതുതായി രൂപീകരിക്കുന്നത്. വികസിത ലഡാക്ക് എന്ന നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് ലഡാക്കില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

സാമൂഹ്യ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ലഡാക്കിലെ ഓരോ മൂലയിലും ഭരണം ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് ആവശ്യമായ ആനുകുല്യങ്ങള്‍ അവരുടെ വീട്ടുപടിക്കലെത്തും. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കുറിച്ചു.


Read Previous

കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്ത ശിവാജി പ്രതിമ തകർന്നു

Read Next

പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു; വാഹനം തടഞ്ഞ് യാത്രക്കാരെ പുറത്തിറക്കി വെടിവെച്ചു കൊന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »