Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണുകിട്ടിയ പൊന്നെല്ലാം ഉടമസ്ഥരെ തേടിപിടിച്ചു തിരികെ നൽകി കണ്ണൂരിലെ ടാക്സി ഡ്രൈവർ ഒന്നും രണ്ടുമല്ല ഏഴു തവണ


കണ്ണൂർ: പിടിച്ചാൽ കിട്ടാത്ത സ്വർണ വില കണ്ട് അമ്പരന്നിരിക്കുകയാണ് എല്ലാവരും. അപ്പോഴാണ് വീണുകിട്ടിയ പൊന്നെല്ലാം ഉടമസ്ഥരെ തേടിപിടിച്ചു തിരികെ നൽകി ഒരു ടാക്സി ഡ്രൈവർ മാതൃകയാകുന്നത്. ഒന്നും രണ്ടും തവണയല്ല ഏഴു തവണയാണ് കണ്ണൂർ ചെറുപുഴയിലെ സി എം അലി കളഞ്ഞു കിട്ടിയ ആഭരണങ്ങൾ തിരിച്ചുനൽകിയത്.

ഏറ്റവുമൊടുവിൽ ചെറുപുഴ ടൗണിൽ നിന്ന് കിട്ടിയതൊരു സ്വർണ വളയാണ്. ഒരു പവനിലധികം വരും. പൊലീസിന്‍റെ സഹായത്തോടെ പ്രാപ്പൊയിൽ സ്വദേശിനിക്കത് തിരിച്ചു നൽകി. അങ്ങനെ ഏഴു തവണ, ഏഴു പുഞ്ചിരികൾ. എന്നന്നേയ്ക്കുമായി നഷ്ടമായെന്ന് കരുതിയത് തിരിച്ചുകിട്ടുമ്പോഴുള്ള ഉടമസ്ഥരുടെ ഒരു ചിരി മാത്രം മതി അലിക്ക്, പൊന്നിനേക്കാൾ വിലയുളള പുഞ്ചിരി.

20 വർഷം മുൻപാണ് ആദ്യമായൊരു സ്വർണാഭരണം വീണുകിട്ടിയത്. അന്ന് തുടങ്ങിയ ശീലം. പിന്നീട് അര പവനും ഒരു പവനും രണ്ട് പവനും ആറ് പവനുമൊക്കെ കിട്ടി. എല്ലാം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വർണം മാത്രമല്ല പണവും രേഖകളുമെല്ലാം തിരികെ കിട്ടിയ‍വരുണ്ട്. അവരുടെയെല്ലാം ഹൃദയത്തിലുണ്ട് അലി. ടാക്സിയാണ് ജീവിത മാർഗം, അതു തുടരണം. കഴിയുന്നത്രയും പേർക്ക് ആശ്വാസമാകണം. നന്മയുടെ ഉറവ വറ്റാത്തൊരു പുഴ പോലെ ഒഴുകുകയാണ് സി എം അലി.


Read Previous

സ്വന്തം ജനതയ്ക്കു മേല്‍ ബോംബിട്ട് പാകിസ്ഥാന്‍; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു; ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പാകിസ്താന്‍.

Read Next

നിമിഷ നേരം കൊണ്ട് പാമ്പ് കയ്യിൽ കടിച്ചു, ദാരുണാന്ത്യം ഷെൽഫ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് വന്നു, കൈകൊണ്ട് പിടിച്ച് പൊലീസുകാരൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »