Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ ശബ്ദം രാഹുലിന്റേത് തന്നെ; ആധികാരിക പരിശോധനയിൽ സ്ഥിരീകരിച്ച് അന്വേഷണ സംഘം


തിരുവനന്തപുരം: യുവതിയെ ബലാത്സം​ഗം ചെയ്യുകയും അശാസ്ത്രീയ ​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കു കയും ചെയ്ത കേസിൽ തെളിവായി നൽകിയ ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയെന്ന് സ്ഥിരീകരിച്ചു. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ ആധികാരിക പരിശോ ധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ​ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതി ന്റെയും ശബ്ദരേഖ ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. രാഹുലിന്റെ നിർബന്ധ പ്രകാരം അസാ സ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ​ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെ ന്നാണ് വിവരം.

യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അസാസ്ത്രീയ ​ഗർഭച്ഛിദ്രത്തെത്തുടർന്ന് യുവതിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർ മൊഴി നൽകി. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് സ്ഥിതി അതീവ ഗുരുതരമാക്കി.

അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ യുവതി ചികിത്സ തേടി. മാനസികമായും തകർന്ന പെൺകുട്ടി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണ് വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. വിവാഹബന്ധം തകർന്നത് ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം മുതലെടുത്ത് ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. രാഹുലിനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


Read Previous

എന്താണ് ഇഡി നോട്ടീസ് വരാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു, ഇതൊക്കെ രാഷ്ട്രീയക്കളി’

Read Next

ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »