ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഉബൈദ് ചങ്ങലീരി മെമ്മോറി യൽ 9’s ഫുട്ബോൾ ടൂർണമെൻറ് ആഗസ്റ്റ് 22, 23, 29, 30 തീയതികളിൽ റിയാദ് സുലൈ മുതവ്വ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ലീഗ് നേതാവ് മർഹൂം ഉബൈദ് ചങ്ങലീരിയുടെ സ്മരണാർത്ഥമാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 16 പ്രമുഖ ടീമുകളാണ് ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
ടൂർണമെൻറിൻറെ ഉദ്ഘാടനം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ നിർവ്വഹിക്കും. കെ.എം.സി.സി നാഷണൽ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി നേതാക്കൾ, സൗഹൃദ പ്രതിനിധികളായി കേളി, ഒ.ഐ.സി.സി നേതാക്കളും ചടങ്ങളിൽ സംബന്ധിക്കും. ഫൈനൽമത്സരം റിയാദിലെ നസ്രിയയിലെ റിയൽ മാൻഡ്രിഡ് സ്റ്റേഡിയത്തില്‍ നടക്കും വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനമായി ലഭിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ ഷബീർ കൊളത്തൂർ, ഫായിസ് തോട്ടര ബാദുഷ ഷൊർണ്ണർ, മൊയ്തീൻകുട്ടി തൃത്താല, യൂനുസ് മണ്ണാർക്കാട് എന്നിവര്‍ പങ്കെടുത്തു
