Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട


എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടു വളപ്പില്‍ സംസ്‌കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്.

സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്ന മ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്‌ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്‌ണ്‍ തുടങ്ങി നിരവധി പേര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്നലെ (സെപ്‌റ്റംബര്‍ 20) വൈകിട്ടാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് ഇതോടെ തിരശീല വീണത്. 12ാം വയസിലാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗ ത്തേക്ക് വന്നത്. തോപ്പില്‍ ഭാസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം.

ആയിരത്തിലധികം ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുക യായിരുന്നു. ഇക്കഴിഞ്ഞ മെയ്‌യിലാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് നാലാം സ്‌റ്റേജിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ സെപ്റ്റംബര്‍ 3ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.


Read Previous

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുണ്ടായിരുന്ന ലോറി കണ്ടെത്തിയതായി സൂചന

Read Next

ഡൽഹിയെ ഇനി അതിഷി നയിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »