Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളം, ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ട്’; നിലപാടില്‍ ഉറച്ച് ഡോ. ഹാരിസ്


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ തള്ളിയ ആരോഗ്യവകുപ്പ് നിലപാടിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍. ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ തന്റെ പ്രതികരണങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന തായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി. പരസ്യപ്രതികരണം ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന തെളിയിക്കുന്ന എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. ഇക്കാര്യ ത്തില്‍ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. ശസ്ത്രക്രിയ മുടങ്ങിയിട്ടില്ല. നോട്ടീസില്‍ പറയുന്ന തീയ്യതിയ്ക്ക് ശേഷം നടന്ന ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണം ഡോ. സാജു സ്വന്തം കയ്യില്‍ നിന്നും ഉപയോഗിച്ചതാണ്. തന്റെ നിലപാട് ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം തെറ്റാണ്. ഉപകരണം ഇല്ലെന്നതാണ് വസ്തുത. വിവരങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഓരോ വിവര ങ്ങളും അറിയിച്ചിട്ടുണ്ടെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ താന്‍ നടത്തിയ പ്രതികരണം ചട്ടലംഘനമാണെന്ന് ബോധ്യമുണ്ട്. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് എഴുതേണ്ടിവന്നത്. തന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സ്വയം പ്രതിരോധിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. അതായിരിക്കാം ഇപ്പോഴത്തെ നോട്ടീസിന്റെ അടിസ്ഥാനം. നടപടികള്‍ എന്തായാലും നേരിടും. എന്റെ അഭിപ്രായങ്ങള്‍ ഉറച്ചതാണ്. അതിനുള്ള തെളിവുകള്‍ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നും ഡോ. ഹാരിസ് വ്യക്തമാക്കി.

ഡോ. ഹാരിസിന്റെ ഇടപെടല്‍ ശസ്ത്രക്രിയ മുടങ്ങാന്‍ ഇടയാക്കിയെന്നും തുറന്നു പറച്ചില്‍ സംസ്ഥാന സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നുമുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോ. ഹാരിസിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവന നടത്തിയതും ചട്ട ലംഘനമാണ്. ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്ന് സമിതി കണ്ടെത്തിയെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹാരിസിന്റെ വിദശീകരണത്തിന് ശേഷമായി രിക്കും തുടര്‍ നടപടികള്‍.


Read Previous

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം 3 മാസത്തിനകം പൂര്‍ത്തീകരിക്കണം: ഹൈക്കോടതി

Read Next

കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടും, കേന്ദ്രം ഉറപ്പ് നല്‍കിയെന്ന് രാജീവ് ചന്ദ്രശേഖര്‍; സിറോ മലബാര്‍സഭാ ആസ്ഥാനത്തെത്തി ബിജെപി അധ്യക്ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »