Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകും ‘ദ അമേരിക്ക പാര്‍ട്ടി’ ഇലോൺ മസ്ക് പുതിയ പാര്‍ട്ടി രൂപീകരിച്ചു


വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് ‘ ദ അമേരിക്ക പാര്‍ട്ടി’ എന്ന പേരിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു . നിലവിലെ റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങൾക്ക് സ്വാതന്ത്ര്യം തിരിച്ചു നൽകാനാണ് പുതിയ പാർട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാർട്ടി രൂപീകരിക്കാൻ എക്സ് പ്ലാറ്റ്ഫോമിൽ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം.

മസ്കിന്‍റെ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. നേരത്തെ എക്സിൽ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം തേടിയുള്ള അഭിപ്രായ സര്‍വേക്ക് മറുപടിയായിട്ടാണ് പ്രഖ്യാപന പോസ്റ്റ് ഇട്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് പുതിയ ഒരു പാര്‍ട്ടി വേണമെന്നാണ് ആവശ്യമെന്ന് വ്യക്തമായെന്നും അത് സംഭവിച്ചിരി ക്കുന്നുവെന്നും മസ്ക് കുറിച്ചു. പാഴ്ചെലവും അഴിമതിയും കാരണം രാജ്യത്തെ കടക്കെണിയിലാക്കുന്ന സാഹചര്യത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ ജനാധിപത്യത്തിൽ അല്ല ഒരു പാര്‍ട്ടി സമ്പ്രദായത്തിലാണ് ജീവിക്കുന്നത്. അതിനാൽ ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നൽകാൻ വേണ്ടിയാണ് അമേരിക്ക പാര്‍ട്ടി ഇന്ന് രൂപീകരിച്ചിരിക്കുന്നതെന്ന് ഇലോണ്‍ മസ്ക് കുറിച്ചു.


Read Previous

ട്രംപിന്റെ ബജറ്റ് ബിൽ ക്രൂരമായ ജനവഞ്ചനയാണെന്നു ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക്‌ നേതാക്കൾ

Read Next

ഇന്ദിരയോട് കയര്‍ത്ത് സംസാരിച്ച എന്നോട് ഇങ്ങനെ പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്; ഒരു രാഷ്ട്രീയ നേതാവും അത് ചോദിച്ചിട്ടില്ല, ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ ഇ കെ നായനാര്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »