Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി സിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര്; അനില്‍കുമാറിന് തുടരാം, ഹര്‍ജി പിന്‍വലിച്ചു; കേരള സര്‍വകലാശാലയില്‍ രണ്ട് രജിസ്ട്രാര്‍മാര്‍


തിരുവനന്തപുരം: വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറാ യിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഇന്നലെ തന്നെ ഓഫീസിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു.

സസ്‌പെന്‍ഷനിലായ അനില്‍കുമാര്‍ വീണ്ടും ഓഫീസിലെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച വൈസ് ചാന്‍സലര്‍, പ്ലാനിങ് ഡയറക്ടര്‍ ഡോ മിനി കാപ്പന് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി. ഇതോടെയാണ് സര്‍വകലാശാലയ്ക്ക് രണ്ടു രജിസ്ട്രാര്‍മാര്‍ എന്ന നില വന്നത്. അതിനിടെ, രജിസ്ട്രാ റായി അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സസ്‌പെന്‍ഷന്റെ നിയമസാധുത ബന്ധപ്പെട്ടവര്‍ക്ക് പരിശോധിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വിസിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിക്കു ന്നതായി രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തനിക്കെതി രായ സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. അതിനാല്‍ കൂടുതല്‍ വാദത്തിനില്ല, ഹര്‍ജി പിന്‍വലിക്കുകയാണ്. താന്‍ ചുമതലയേറ്റെടുത്തതായും ഡോ. കെ എസ് അനില്‍കുമാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഡോ. കെ എസ് അനില്‍കുമാറിന് ഹൈക്കോടതി അനുമതി നല്‍കി. ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി ജഡ്ജിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗം ആര്‍ രാജേഷി നെ കോടതി വിമര്‍ശിച്ചു. ജഡ്ജിക്കെതിരെ പോസ്റ്റിടാന്‍ എങ്ങനെ ധൈര്യം വന്നുവെച്ച് ചോദിച്ച കോടതി, വേണമെങ്കില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാവുന്നതാണെന്നും നിരീക്ഷിച്ചു.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്നും വിസി നീക്കിയിട്ടുണ്ട്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചതും, ചട്ടവിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. സംഭവത്തില്‍ ഹരികുമാറിനോട് വിസി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹേമ ആനന്ദി നെ ജോയിന്റ് രജിസ്ട്രാറായി നിയമിച്ചു. ഭരണവിഭാഗത്തില്‍ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത ശേഷം വി സി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യയില്‍ പോയതോടെയാണ് പകരം ചുമതല ഡോ. സിസ തോമസിന് ഗവര്‍ണര്‍ നല്‍കിയത്.


Read Previous

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യക്ക് യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും; ഭീകരവാദം ഗുരുതര വെല്ലുവിളി; ഭീകരവാദത്തിന്റെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ല’; പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

Read Next

ഇലോണ്‍ മസ്‌കിന് സമനില നഷ്ടപ്പെട്ടു; പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »