Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാറിൻ്റെ ടയർ ഊരിപ്പോയി; കാനഡയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം


ഓട്ടവ: കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽകോവിലുണ്ടായ വാഹനാപകട ത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ നാലുപേ രായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സഹോദരങ്ങളായ ഹർമൻ സോമൽ (23), നവ്‌ജോത് സോമൽ (19), സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള രശ്ംദീപ് കൗർ (23) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിപ്പോവുകയും ഹൈവേയിൽ നിന്ന് തെന്നിമാറുകയുമായിരുന്നു. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ മൂന്ന് യാത്രക്കാരും പരിക്കേറ്റ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇന്ത്യൻ വിദ്യാർഥി കളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ സഹായിക്കുന്നതിനായി ഒരു GoFundMe ഓൺലൈൻ ധനസമാഹരണ പേജ് സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു

ജൂലൈ 27ന് രാത്രി 9:35-ന് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലെ ഹൈവേ രണ്ടിൽ ആയിരുന്നു അപകടമെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) പറഞ്ഞു. വാഹനത്തിൻ്റെ ടയർ ഊരിപ്പോയതിനെ തുടർന്ന് ഡ്രൈവർ ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. അധികൃതർ അപകടത്തിൻ്റെ കൃത്യമായ കാരണം അന്വേഷി ക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.


Read Previous

ബി വിജയന് കേളി യാത്രയയപ്പ് നൽകി.

Read Next

സംസ്ഥാനത്ത് കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തൃശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ബാണാസുര ഡാമില്‍ റെഡ് അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »