Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരിതാശ്വാസ നിധിയിൽ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പു നൽകേണ്ടത് മുഖ്യമന്ത്രി’: കെ.സുധാകരൻ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനിയും കയ്യിട്ടു വാരില്ലെന്ന് ഉറപ്പ് നല്‍കേണ്ടത് മുഖ്യമന്ത്രിയാണെന്നും ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പ്രളയ സമയത്ത് ലോകം മുഴുവനുള്ള മലയാളികള്‍ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യ ങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങള്‍ മാത്രം പരത്തി ജീവിക്കുന്ന ആ കൃമി കീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയന്‍ തന്നെയാണന്നും സുധാകരന്‍ പറയുന്നു.

‘ഭരണ കൂടത്തിനെയും ഭരണ കൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമര്‍ശ നങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിത ബാധി തര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളില്‍ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ച വരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനി മുതല്‍ അത് വേണ്ട എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ദുരിത ബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്. ഈ സമയത്തും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്.

ദുരന്ത മുഖത്ത് കൊടിയുടെ നിറം നോക്കി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണ മെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുകയാ ണെന്നും സുധാകരന്‍ കുറിച്ചു.


Read Previous

വീടിരുന്ന സ്ഥലത്ത് കോൺക്രീറ്റ് കഷണം മാത്രം; കുടുംബത്തിലെ 11 പേരും പോയി, നോവായി നൗഫൽ

Read Next

ബ്രിട്ടന്‍ അഭയം നല്‍കിയില്ല; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു: സര്‍വ്വ കക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »