Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്’ ക്യാമ്പയിൻ ആരംഭിച്ചു.


റിയാദ്: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനായി ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ഗ്രീന്‍ പള്‍സ്’ എന്ന പേരില്‍ ആചരിക്കുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 23 രാജ്യങ്ങളില്‍ തുടക്കമായി. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരി പാടികൾ സംഘടിപ്പിക്കും. 64 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക,  പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും.

ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് UNEP ന്റെ ‌ ഈ വർഷത്തെ പ്രമേയമമായ  ‘ എന്ന വിഷയം ചർച്ചക്കെടുക്കും. പൊതുജനങ്ങളില്‍ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിന് ഷൈനിംഗ് നെസ്റ്റ്, ഗ്രീന്‍ ഗിഫ്റ്റ് തുടങ്ങിയ വ്യത്യസ്ത പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഷൈനിംഗ് നെസ്റ്റ് പദ്ധതി യിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ‘ഗ്രീന്‍ ഗിഫ്റ്റ്’ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സമ്മാനങ്ങള്‍ കൈമാറ്റം ചെയ്ത് പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.

ഗ്രീന്‍ പള്‍സ് ക്യാമ്പയിനിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കാനാണ് കലാലയം സാംസ്‌കാരിക വേദി ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ സഭക ളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സൗദി ഈസ്റ്റിന്റെ വിവിധ ഘടകങ്ങളിൽ  മരം നടല്‍, മാലിന്യ നിര്‍മാര്‍ജനം, പരിസര ശുചീകരണം, പറവകൾക്കും ജന്തു ജാലങ്ങൾക്കും തണ്ണീർ കുടം സ്ഥാപിക്കൽ തുടങ്ങിയ പ്രവര്‍ത്തന ങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും.


Read Previous

ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു

Read Next

കേളി പ്രതീക്ഷ പുരസ്കാരം; വിതരണോദ്ഘാടനം റിയാദിൽ നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »